Tuesday, 10 May 2016

മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി

സ: മേരി തോമാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുണ്ടത്തിക്കോട്  ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി 10-05-2016 , വൈകീട്ട് 6 മണിക്ക് മുണ്ടത്തിക്കോട് പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് അര്യാംപാടം സെന്റെറിൽ അവസാനിച്ചു. നൂറു കണക്കിനു പ്രവർത്തകർ അണിനിരന്ന റാലിക്ക് സ: MR ഷാജൻ ,സ: KM മൊയ്ദു , സ: രവി കൊമ്പത്ത് , സ: KV ജോസ് ,സ: P ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നല്കി . കാവിടി , വാദ്യമേളങ്ങൾ ,നാടാൻ കലാ രൂപങ്ങൾ റാലിക്ക് കൊഴുപ്പേകി . സമാപന സമ്മേളനത്തിനു മുൻപായി അരങ്ങേറിയ നാടൻ പാട്ട് ശ്രവണ സുന്ദരമായിരുന്നു . സമാപന സമ്മേളനത്തിൽ  സ: മേരി തോമാസ് , ചെയർ പെർസൺ സ: ശിവ പ്രിയ സന്തോഷ്‌ എന്നിവർ പങ്കെടുത്തു . സമ്മേളനത്തിനിടക്ക് പ്രകൃതി തന്നെ മഴയുടെ രൂപത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞു .

Thursday, 5 May 2016

രാജഗിരി കുടിവെള്ള പദ്ധതി

കൊടും വേനലിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി രാജഗിരി കുടിവെള്ള പദ്ധതി ആരംഭിച്ചു . പദ്ധതിയുടെ  ഉദ്ഘാടനം 05-05-2016 വൈകീട്ട് 4 മണിക്ക് ,മുണ്ടത്തികോട് പള്ളി വികാരി റവ:ഫാ:റാഫി തട്ടിൽ നിർവഹിച്ചു .കൗൻസിലർമാരയ KV ജോസ് ,P  ഉണ്ണികൃഷ്ണൻ ,K അജിത്‌ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

രാജഗിരി കുടുംബ സംഗമം

രാജഗിരി കുടുംബ സംഗമത്തിൽ സുരേഷ് ബാബു മാസ്റ്റെർ സംസാരിക്കുന്നു 

സ: മേരി തോമസ്നു സ്വീകരണം


നിയമ തിരഞ്ഞെടുപ്പിന്റെ ഭാഗമായി LDF സ്ഥാനാർത്ഥി സ: മേരി തോമസ്നു 05-05-2016 വൈകീട്ട് 6 മണിക്ക് രാജഗിരിയിൽ സ്വീകരണം കൊടുത്തു .