About Me

 

കൂനിശ്ശേരി വീട്ടിൽ വറീത് - ത്രേസ്യ  ദമ്പതികളുടെ മൂന്നാമത്തെ മകനായി തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോട് ജനനം. സി.കെ.സി എൽ പി സ്കൂൾ രാജഗിരി  , എൻ എസ് എസ് ഹൈസ്കൂൾ മുണ്ടത്തിക്കോട് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. M.T.I. ൽ  നിന്നും സാങ്കേതിക വിധ്യഭ്യാസം  പൂർത്തിയാക്കി  മുണ്ടത്തിക്കോട്കേരള  സംസ്ഥാന വൈദ്യുത വകുപ്പിൽ 1981 ൽ ജോലിയിൽ പ്രവേശിച്ചു. 2011 ൽ അസിസ്റ്റന്റ്‌ എഞ്ചിനീയർ ആയി വിരമിച്ചു. രാമവർമപുരം  യു.പി സ്കൂൾ പ്രദാന അദ്ധ്യാപിക  ശ്രീമതി . റോസിലിയാണ്  ഭാര്യ. ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്റ്‌ പ്രൊഫസർ ജിനേഷ്   മകനും , തൃശൂർ NIIT യിലെ ജോലി ചെയുന്ന ശ്രുതി മകളുമാണ് .

K.S.E.B. W.A.(C.I.T.U.)  വിൽ സജീവമാകുകയും ഏറെ ക്കാലം സംഘടനയുടെ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ആയി പ്രവർത്തിക്കുകയും ചെയ്തു. 1990-91 വർഷത്തിൽ നടന്ന സമ്പൂര്ണ സാക്ഷരത യജ്ഞത്തിൽ വടക്കാഞ്ചേരി ബ്ലോക്കിൽ പ്രൊജക്റ്റ്‌ ഓാഫീസാറായി  ഡപ്യൂട്ടെഷണിൽ സേവനം അനുഷ്ടിച്ചിടുണ്ട് .

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തൃശ്ശൂർ ട്രഷറർ ആയിരുന്നു പരിഷത്തിന്റെ  1983 ലെ സംസ്ഥാന കലാ  ജാഥയിലും 1987 ൽ നടന്ന കേന്ദ്ര  ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന 'ഭാരത്‌ ജൻ വിജ്ഞാൻ' ജാഥയിലും അംഗമായിരുന്നു  . അഖില കേരള ഏകാംഗ നാടക മത്സരത്തിൽ ശ്രീ .സി. എസ മുരളി ബാബുവിന്റെ 'കരുമാടി'യിൽ മികച്ച നടനുള്ള അവാർഡിന് അർഹനായി .  ഗ്രാമ പഞ്ചായത്തിൽ   ജനകീയാസൂത്രണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ  പ്രവർത്തന കാല ഘട്ടത്തിൽ മുണ്ടത്തികോട് പഞ്ചായത്തിലെ   വികസന സമിതിയുടെ കണ്‍വീനർ ആയിരുന്നു. മികച്ച പഞ്ചായതിനുള്ള 'ഗ്രാമ സ്വരാജ് ട്രോഫി' മുണ്ടാത്തിക്കോടിനു ലഭിച്ചതിൽ വലിയ പങ്കു വഹിക്കാൻ ഈ അവസരത്തിൽ എനിക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ   വാടക്കാഞ്ചേരി നഗരസഭ , ആര്യാംപാടം സെന്റർ കൗൺസിലർ ,പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് (PSC BANK ) ഭരണ സമിതി അംഗം, സി.പി.ഐ (എം) മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി  അംഗം , C.I.T.U.  വടക്കാഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ്, കേരള ആർട്ടിസാൻസ് (CITU) വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ട്രഷറർ , ഇമ (C.T. VARKEY CHARITABLE )ട്രസ്റ്റ്‌  പ്രസിഡന്റ്, മുരളിക ട്രസ്റ്റ്‌ ( C.S. MURALIBABU MEMORIAL TRUST)  പ്രസിഡന്റ്, രാജഗിരി ക്രൈസ്റ്റ് ആര്ട്സ് രക്ഷധികാരി എന്നീ നിലകളിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ക്രിയാത്മകമായി പ്രവര്ത്തിച്ചു വരുന്നു.