Thursday, 3 December 2015

വടക്കാഞ്ചേരി നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി

വടക്കാഞ്ചേരി നഗരസഭയിൽ വിവിധ  സ്റ്റാന്റിങ്ങ് കമ്മിറ്റികൾ 03-11-2015  നിലവിൽ വന്നു. എല്ലാ വകുപ്പുകളിലും ചെയർമാൻ സ്ഥാനം LDF സ്വന്തമാക്കി .  വിവിധ വകുപ്പുകളും ,അംഗങ്ങളും താഴെ കൊടുക്കുന്നു.

Monday, 30 November 2015

മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിൽ തിരുന്നാൾ ആഘോഷിച്ചു

മുണ്ടത്തികോട് ദേവാലയത്തിലെ രാജാധിരാജനായ ക്രിസ്തുരാജന്റെയും, വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ 27,28,29 തിയ്യതികളിൽ ആഘോഷപൂവ്വം ആചരിച്ചു. 26-11-15ന് വൈകീട്ട് പള്ളിമുഖമണ്ഡപത്തിലെ ദീപാലങ്കാരം വടക്കാഞ്ചേരി പോലീസ് C.I. ശ്രീ. M. K. സുരേഷ് കുമാർ നിർവ്വഹിച്ചു.28-11-2015  നു 12 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ അമ്പ്, കിരീടം എഴുന്നുള്ളിപ്പ് വിവിധ വാദ്യ മേളങ്ങളോടെ എത്തുകയും തുടർന്ന് കരിമരുന്ന് പ്രയോഗവും  നടക്കുകയുണ്ടായി.  മുണ്ടത്തിക്കോട് രഗദീപം ബാന്റ് സെറ്റ്  , പതിനഞ്ചോളം സിനിമ ഗാനങ്ങൾ കോർത്തിണക്കി ഒരുക്കിയ ചെയിൻ സോങ്ങ്സ് ശ്രദ്ധേയമായി. 28-11-2015 കാലത്ത് 7 മണിക്കുള്ള വി.കുർബ്ബാനക്ക് ശേഷം നേർച്ച പായസം വെഞ്ചിരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അന്നേ ദിവസം കാലത്തു് 10 മണിക്ക് പറവട്ടാനി വിമല നാഥ പള്ളി വികാരി ഫാ.സജീവ് ഇമ്മട്ടിയുടെ നേതൃത്വത്തിൽ ആഘോഷമായ തിരുന്നാൾ പാട്ട് കുർബ്ബാനയും , തിരുന്നാൾ സന്ദേശവും ,വൈകീട്ട് പ്രദിക്ഷണം, കരിമരുന്ന് പ്രയാഗം തുടർന്ന് 7 മണിക്ക് തൃശൂർ കലാ സദൻ ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു.

Friday, 20 November 2015

മാറ്റത്തിന് നേതൃത്വം നല്കി ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ യുവ സംരംഭകർ

 ചെറുതുരുത്തി : ശാസ്ത്ര സാങ്കേതിക വിദ്യ കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന് നേതൃത്വം നല്കിക്കൊണ്ട് SPATEZ ( Software Programming & Technical Entry Zone),  ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർ ത്ഥികളായ എഡ്വിൻ ആൻഡ്രൂസിന്റെയും ഷാനു കെ ബെന്നിയുടെയും നൂതന  ആശയങ്ങളും കോളേജിലെ തന്നെ പത്തോളം വിദ്യാർഥികളുടേയും അസിസ്റ്റന്റ്‌ പ്രോഫസർ ജിനേഷ് കെ.ജെ യുടേയും സഹകരണത്തോടെ പ്രാവർത്തികമായി."സമൂഹ നന്മക്ക്  സാങ്കേതിക വിദ്യ " എന്ന ചിന്താഗതിയോടെ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്  TBI  -ൽ   SPATEZ  ന്റെ 3- ാ മത്തെ വർക്ക്‌ സ്റ്റേഷൻ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ:കെ.കെ.ബാബുവിന്റെയും മറ്റു വിസിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ കോളേജ് എക്സിക്യൂറ്റിവ് മാനേജർ റവ:ഫാ:ജോസ് പുന്നോലിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.ഈ യുവ സംരംഭത്തിലെ അംഗങ്ങൾക്ക് വർക്ക്‌ സ്റ്റേഷന്റെ ആരംഭം ഒരു നവ ഊർജ്ജം നല്കട്ടെയെന്നും അതോടൊപ്പം മറ്റു വിദ്യാർഥികളിൽ   യുവസംരംഭത്തിന്റെ ആവശ്യകതയെ പ്പറ്റി ചിന്തകൾ ഉണരട്ടെയെന്നും തദവസരത്ത്തിൽ അദ്ദേഹം ആശംസിച്ചു.  

മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിലെ തിരുന്നാൾ കൊടിയേറ്റം

മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജന്റെയും വി.സെബസ്റ്റ്യാനോസിന്റേയും തിരുന്നാളിനുള്ള ഒരുക്കങ്ങൾ 20-11-2015 നു കൊടിയേറ്റത്തോടെ ആരംഭിച്ചു. ഇടവക വികാരി റവ:ഫാ:ജോയ്സണ്‍ കൊരേത്ത് കൊടിയേറ്റവും മറ്റു തിരുകർമ്മങ്ങളും നിർവഹിച്ചു.നവമ്പർ 28,29 തിയതികളിലായാണ് തിരുന്നാൾ ആഘോഷിക്കുന്നത്.ഇന്ന് മുതൽ എല്ലാ ദിവസവും തിരുന്നളിനോരുക്കാമായുള്ള വി.കുർബ്ബാനയും നൊവേനയും വൈകീട്ട് 5.30 നു ഉണ്ടായിരിക്കും.

Wednesday, 18 November 2015

വടക്കാഞ്ചേരി നഗരസഭ ചെയർ - പേഴ്സണ്‍ , വൈസ്. ചെയർമാൻ തിരഞ്ഞെടുപ്പ്

വടക്കാഞ്ചേരി നഗരസഭ ചെയർ - പേഴ്സണ്‍ , വൈസ്. ചെയർമാൻ തിരഞ്ഞെടുപ്പ് 18-11-12 നു നടന്നു.  ചെയർ - പേഴ്സണ്‍  സ്ഥാനത്തേക്ക് ആയിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പ്. ചെയർ - പേഴ്സണ്‍ സ്ഥാനത്തേക്ക് LDF  ന്റെ ശിവപ്രിയ സന്തോഷും UDF ന്റെ സിന്ധു സുബ്രമണ്യനും മത്സരിച്ചു. മത്സരത്തിൽ ശിവപ്രിയ സന്തോഷിനെ തിരഞ്ഞെടുത്തു. ശിവപ്രിയ സന്തോഷ് 25 ,സിന്ധു സുബ്രമണ്യൻ 14 വോട്ടുകൾ വീതം നേടി. UDF ന്റെ ഒരു വോട്ട് അസാധു ആയി. BJP തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. തുടർന്ന് നടന്ന  വൈസ്. ചെയർമാൻ  സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ LDF ന്റെ അനൂപ്‌ കിഷോർ 25 ു൦ UDF  ന്റെ അജിത്‌ കുമാർ 15 ു൦ വോട്ടുകൾ നേടി. 

Sunday, 15 November 2015

കേരള ആർട്ടിസാൻസ് യൂണിയൻ [ CITU ] സ്വീകരണം

കേരള ആർട്ടിസാൻസ് യൂണിയൻ [ CITU ] തൃശൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ സ:ഏ.പി.വാസു അനുസ്മരണവും തൃശൂർ ജില്ലയിൽ നിന്ന് ത്രിതല പഞ്ചായത്തുകളിൽ നിന്ന് LDF സ്ഥാനാർത്ഥികളായി വിജയിച്ച 32 ആർട്ടിസാൻസ് യൂണിയൻ പ്രവർത്തകർക്ക് സ്വീകരണവും കൊടുക്കുകയുണ്ടായി. ഉദ്ഘാനം CITU സംസ്ഥാന സെക്രട്ടറി സ: എം.എം.വർഗ്ഗീസും സ്വീകരണം ആർട്ടിസാൻസ് യൂണിയൻ ജനറൽ സെക്രട്ടറി സ: നെടുവത്തൂർ സുന്ദരേശനും നിർവ്വഹിച്ചു. ജില്ല പ്രസിഡണ്ടു് സ: ശങ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി സ: ഷാജൻ സ്വാഗതവും ജില്ല ട്രഷറർ സ: വിത്സൻ നന്ദിയും പറയുകയുണ്ടായി.

Saturday, 14 November 2015

കൂർക്കയുടെ തൊലി കളയുന്നതിനുള്ള ഉപകരണം

അത്താണി ഗ്രീൻ മൈത്രിയിൽ കൂർക്കയുടെ തൊലി കളയുന്നതിനുള്ള ഉപകരണം ഉദ്ഘാടനം ചെയ്തു.

റവ:സി.ഷീല ഫ്രാൻസിസിന്റെ വ്രത വാഗ്ദാനവും അനുമോദന യോഗവും

മുണ്ടത്തിക്കോട് [ രാജഗിരി ] ചെറവത്തൂർ ഫ്രാൻസീസ് [Late] ലില്ലി ദമ്പതികളുടെ മകൾ ഷീലയുടെ പ്രഥമ വ്രത വാഗ്ദാനവും സഭാ വസ്ത്ര സ്വീകരണവും  9-11-15ന് നെടുപുഴ പള്ളിയിൽ വെച്ച് റവ.ഡോ.ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. നവമ്പർ 14 നു റവ:സി.ഷീല ഫ്രാൻസിസിനും ആലപ്പാട്ട് തോമാസ് ഫിലോമിന ദമ്പതികളുടെ മകൾ സി.രഞ്ജുവിനും  ക്രിസ്തുരാജ കുടുംബ യൂണിറ്റ് സ്വീകരണവും ഉപഹാര സമർപ്പണവും നടത്തി . പ്രസ്തുത അനുമോദന യോഗം റവ:ഫാ:റോയ്സൺ കൊള്ളന്നൂർ ഉദ് ഘാടനം  ചെയ്തു ക്രിസ്തുരാജ കുടുംബ യൂണിറ്റ് പ്രസിഡണ്ട്‌  റോയ് മുറ്റത്ത് അധ്യക്ഷനായിരുന്നു . വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ കെ.വി. ജോസ് ഉപഹാര സമർപ്പണം  നിർവഹിച്ചു.  

Thursday, 12 November 2015

വടക്കാഞ്ചേരി മുൻസിപൽ കൌണ്‍സിലർമാരുടെ സത്യപ്രതിന്ജ

പ്രദമ വടക്കാഞ്ചേരി മുൻസിപൽ കൌണ്‍സിലർമാരുടെ സത്യപ്രതിന്ജ 12-11-15  നു കാലത്ത് 10 മണിക്ക് വടക്കാഞ്ചേരി നഗരസഭയിൽ വച്ച് നടന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 41 കൌണ്‍സിലര്‍മാരും സത്യപ്രതിജ്ഞ നടത്തി. കൌണ്‍സിലര്‍മാരിലെ ഏറ്റവും മുതിര്‍ന്ന അംഗം 34- ാo ഡിവിഷൻ   കൌണ്‍സിലര്‍ പി. ഉണ്ണികൃഷ്ണന്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. അതിനു ശേഷം എല്ലാ കൌണ്‍സിലര്‍മാരും സത്യവാചകം ചൊല്ലികൊടുത്തു. 41 അംഗ കൌണ്‍സിലിൽ LDF നു 25 ു൦  UDF നു 15 ു BJP ക്ക് 1 ു൦  അംഗങ്ങൾ ആണ് ഉള്ളത്.
   

Saturday, 7 November 2015

വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെട്ടുപ്പ് ഫലം

Sl
No
Division Name Party Polled
Vote
LDF UDF BJP IND INV PERCENATGE
LDF UDF BJP Lead
1 Puthuruthy School MANIKANDAN LDF 998 480 414 104 0 0 48.10 41.48 10.42 66
2 Puthuruthy Centre VALSALA LDF 954 387 366 201 0 0 40.57 38.36 21.07 21
3 Puthuruthy East SHEEJA VISWANATHAN UDF 900 380 459 61 0 0 42.22 51.00 6.78 -79
4 Padinjarekkara T.V.SUNNY UDF 1025 306 564 155 0 0 29.85 55.02 15.12 -258
5 Kumbalangadu Centre CHANDHRAMOHAN  BJP+ 919 335 198 386 0 0 36.45 21.55 42.00 -51
6 Chalakkal SURENDHRAN LDF 999 477 153 358 11 0 47.75 15.32 35.84 119
7 Akampadam JAYAPREETHA MOHANAN LDF 926 479 417 27 3 0 51.73 45.03 2.92 62
8 Railway SATHIDEVI SASIKUMAR UDF 916 360 362 57 137 0 39.30 39.52 6.22 -2
9 Irattakulangara SADHASIVAN LDF 1015 323 184 283 224 1 31.82 18.13 27.88 40
10 Ottupara Town East M.H.SHANAVAS UDF 754 283 471 0 0 0 37.53 62.47 0.00 -188
11 Chullikadu LISSY LDF 876 517 274 85 0 0 59.02 31.28 9.70 243
12 Kumaranellur SHAJINI RAJAN LDF 1105 614 206 285 0 0 55.57 18.64 25.79 329
13 Onnamkallu A.H.SALAM LDF 1115 451 390 274 0 0 40.45 34.98 24.57 61
14 Paruthipra LAILA NASEER LDF 1187 690 218 279 0 0 58.13 18.37 23.50 411
15 Block Ward BUSHRA RASHEED UDF 1013 354 576 83 0 0 34.95 56.86 8.19 -222
16 Akamala N.K.PRAMOD KUMAR LDF 1230 537 344 349 0 0 43.66 27.97 28.37 188
17 Marathukunnu M.R.SOMANARAYANAN LDF 1150 534 269 70 277 0 46.43 23.39 6.09 265
18 Mangara SAIRABANU MUSTHAFA UDF 1070 461 529 80 0 0 43.08 49.44 7.48 -68
19 Engakkadu MADHU.V.P LDF 866 365 297 72 132 0 42.15 34.30 8.31 68
20 Ottupara Town West PRASEETHA SUKUMARAN LDF 434 220 214 0 0 0 50.69 49.31 0.00 6
21 Vadakkancherry Town SINDHU SUBRAHMANIYAN UDF 613 114 312 187 0 0 18.60 50.90 30.51
22 Pullanikkadu PRINCE CHIRAYATH UDF 882 264 286 0 332 0 29.93 32.43 0.00 -22
23 Mangalam North SWAPNA SASI LDF 823 392 260 171 0 0 47.63 31.59 20.78 132
24 Mangalam South ARAVINDHAKSHAN.P.R LDF 1195 541 471 173 10 0 45.27 39.41 14.48 70
25 Karuthakkadu S.A.A.ASAD UDF 719 187 444 59 29 0 26.01 61.75 8.21 -257
26 Pathamkallu NOUSHABA JABBAR LDF 1075 488 487 100 0 0 45.40 45.30 9.30 1
27 Minaloor Bypass JAYANDHAN.P.N LDF 951 493 335 106 17 0 51.84 35.23 11.15 158
28 Parlikkadu West ANOOP KISHOR LDF 994 468 292 233 0 1 47.08 29.38 23.44 176
29 Thiruthiparambu Centre VIDHYA RAJESH UDF 925 374 460 91 0 0 40.43 49.73 9.84 -86
30 Minaloor Vadakkekkara SIVAPRIYA SANTHOSH LDF 1307 754 210 343 0 0 57.69 16.07 26.24 411
31 Minaloor Centre NALINI VALSAN PANDIYATT LDF 1026 392 336 298 0 0 38.21 32.75 29.04 56
32 Athani BABY JOSE UDF 984 389 515 80 0 0 39.53 52.34 8.13 -126
33 Ambalapuram MADHU AMBALAPURAM LDF 1095 734 319 33 9 0 67.03 29.13 3.01 415
34 Aryampaadam East P.UNNIKRISHNAN LDF 1008 544 213 147 103 1 53.97 21.13 14.58 331
35 Aryampaadam Centre  K.V.JOSE LDF 797 413 205 93 86 0 51.82 25.72 11.67 208
36 Silk Nagar LALITHA TEACHER LDF 878 448 360 70 0 0 51.03 41.00 7.97 88
37 Medical College N.S.MANOJ LDF 1064 498 488 61 17 0 46.80 45.86 5.73 10
38 Mundathikodu South SMITHA AJITHKUMAR UDF 837 371 373 93 0 0 44.32 44.56 11.11 -2
39 Kottaparambu RUGMANI.C UDF 802 275 395 132 0 0 34.29 49.25 16.46 -120
40 Kodassery K.AJITHKUMAR UDF 939 402 499 33 5 0 42.81 53.14 3.51 -97
41 Mundathikodu Centre NISHA SUNILKUMAR UDF 829 280 441 59 48 1 33.78 53.20 7.12 -161
39195 17374 14606 5771 1440 4 44.33 37.26 14.72 2768

അര്യാംപാടം സെന്റർ (ഡിവിഷൻ 35 ) തിരഞ്ഞെടുപ്പ് ഫലം


CanCodeNamePartyPartyGroupVote
1K.V.JOSECPI(M)LDF413
2THOBIYAS.A.LINDOTH86
3SHOBI.K.FRANCISINCUDF205
4SANTHOSHKUMAR.P.SBJPBJP+93
99Invalid Votes

0

Thursday, 5 November 2015

അര്യാംപാടം സെന്റർ (ഡിവിഷൻ 35), പോളിംങ് നില


Polled VotePercentage
Male Voters366/42785.71%
Female Voters425/50584.16%
Postal Ballot6
Total Vote797/93285.61%
Balance13514.48%

2015 നവംബർ 5 നു 5 മണിക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ചപ്പോൾ അര്യാംപാടം സെന്റർ (ഡിവിഷൻ 35) ന്റെ പോളിംഗ് സ്റ്റേഷൻ ആയ സി.കെ.സി.എൽ.പി സ്കൂളിൽ 84.87 % പോളിംഗ് രേഖപെടുത്തി. ഡിവിഷനിൽ 6 പോസ്റ്റൽ  വോട്ടുകൾ ഉണ്ടായിരുന്നു. അങ്ങിനെ ആകെ പോളിംഗ് ശതമാനം 85.61 % ആണ്. ഈ തിരഞ്ഞെടുപ്പിൽ 336 പുരുഷന്മാരും 425 സ്ത്രീകളും സമ്മതിദാന അവകാശം വിനിയോഗിച്ചു.

LDF നു വോട്ട് ചെയ്ത എല്ലാ മാന്യ വോട്ടെർമാർക്കും നിസീമമായ നന്ദി അറിയിച്ചു കൊള്ളുന്നു. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 

Saturday, 31 October 2015

കേരള പിറവി ദിനാശംസകൾ

ഏവർക്കും കേരള പിറവി ദിനാശംസകൾ നേരുന്നു .

വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പ് റാലി

LDF ന്റെ പ്രഥമ വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പ് റാലി 31-10-2015 നു വൈകീട്ട് 5.30 നു വടക്കാഞ്ചേരി യിൽ നടന്നു. വടക്കാഞ്ചേരിയെ ചുവപ്പണിയിച്ചു കൊണ്ട് ആയിരകണക്കിന് പ്രവർത്തകർ വാദ്യഘോഷങ്ങളുടേയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ   അണിനിരന്നു. തിരഞ്ഞെടുപ്പ് റാലിയുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന പൊതു സമ്മേളനം സ: കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ: സി.പി നാരായണൻ,എം.പി ,മുൻ മന്ത്രി സ: കെ.പി.രാജേന്ദ്രൻ ,സ: എ .സി. മൊയ്ദീൻ സ: സേവ്യാർ ചിറ്റിലപ്പിള്ളി എന്നിവര് അഭിവാദ്യം അർപിച്ചു സംസാരിച്ചു.സ: വി.ജെ.ബെന്നി പൊതുയോഗത്തിന് അധ്യക്ഷനായിരുന്നു. CPI(M) തൃശൂർ ജില്ല സെക്രട്ടറി A. C. മൊയ്തീൻ "വികസനപത്രിക" CPI (M) സംസ്ഥാന കമ്മിറ്റി അംഗവും MP യുമായ സ. C. P. നാരായണന് നൽകി പ്രസിദ്ധീകരണം നിർവ്വഹിച്ചു.

Thursday, 29 October 2015

ജപമാല നിർമാണ മത്സരം

ക്രിസ്തു രാജ ദേവാലയം മുണ്ടത്തിക്കോട്  ജപമാല നിർമാണ മത്സരം 25-10-2015  ഞായരാഴ്ച വൈകീട്ട് പള്ളി മൈതാനത്ത് വച്ച് നടന്നു. എട്ടു കുടുംബ യൂണിറ്റുകൾ മത്സരത്തിൽ പങ്കെടുത്തു .വൈവിദ്യമാർന്ന വിവിധ തരത്തിലുള്ള ജപമാലകൾ പ്രദർശനത്തിന് ഉണ്ടായിരുന്നു.വാശിയേറിയ മത്സരസ്ത്തിൽ ക്രിസ്തുരാജ കുടുംബ യൂണിറ്റ് തുടര്ച്ചയായി മൂന്നാംതവണയും വിജയം കരസ്തമാക്കി. ക്രിസ്തുരാജ യൂണിറ്റ് കവുങ്ങിൻ തടിയിൽ നിർമിച്ച "ജപമാല ചൊല്ലുന്ന ജപമാല" വ്യത്യസ്തത ഉള്ളതാകി. വിജയികൾക്ക് ഇടവക വികാരി റെവ.ഫാ.ജോയ്സണ്‍ കൊരേത്ത്  ട്രോഫികൾ വിതരണം ചെയ്തു.

ആർട്ടിസാൻസ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചരണം.

വടക്കാഞ്ചേരി നഗരസഭ 35-ാം ഡിവിഷൻ സ്ഥാനാർത്ഥികളായ   സ:കെ.വി.ജോസിനെയും, 40-ാം ഡിവിഷൻ സ്ഥാനാർത്ഥി സ: സന്തോഷിനെയും വിജയിപ്പിക്കുന്നതിനു വേണ്ടി കേരള ആർട്ടിസാൻസ് യൂണിയൻ (CITU) മുണ്ടത്തിക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 25-10-15 ന് നടന്ന പ്രചരണം.
സ: വിജയൻ,സ: അഗസ്റ്റിൻ,സ: ജോണി, സ: മുരളി തുടങ്ങിയ നേതാക്കൾ നേതൃത്വം കൊടുത്തു.

Tuesday, 20 October 2015

കേരള ആർട്ടിസാൻസ് യൂണിയൻ മത്സരിക്കുന്നതിനുള്ള തുക കൈമാറി

കേരള ആർട്ടിസാൻസ് യൂണിയൻ മുണ്ടത്തിക്കോട് പഞ്ചായത്ത് കമ്മറ്റി ആർട്ടിസാൻസ്  യൂ ണിയൻ പ്രവത്തകരായ  35-ാം ഡിവിഷനിലെ കെ.വി.ജോസിനും, 40-ാം ഡിവിഷനിലെ സന്തോഷിനും  വടക്കാഞ്ചേരി നഗരസഭയിലേക്ക് മത്സരിക്കുന്നതിനുള്ള തുക ഏരിയ സെക്രട്ടറി സ.വാസുദേവൻ 18-10-2015 നു നടന്നപഞ്ചായത്ത് കൺവെൻഷനിൽ വെച്ച് കൈമാറി. ഏരിയ കമ്മറ്റി അംഗങ്ങളായ വിജയൻ, അഗസ്റ്റിൻ, ജോണി എന്നിവർ സംസാരിച്ചു.

Sunday, 18 October 2015

LDF 35-)o ഡിവിഷൻ ആര്യംപാടം സെന്റർ കണ്‍വെൻഷൻ റിപ്പോർട്ട്‌

35-)o  ഡിവിഷൻ ആര്യംപാടം സെന്റർ കണ്‍വെൻഷൻ  ഒക്ടോബർ ഞായർ 2.30  PM ന് ആര്യംപാടം സർവോദയം സ്കൂളിൽ നടന്നു . സ. കെ. വി സന്തോഷ്‌ സ്വാഗതം പറഞ്ഞു. സ. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗം മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. എം. ആർ .ഷാജൻ . ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു മാസ്റ്റർ , സ്ഥാനാർഥി സ.കെ.വി.ജോസിനെ സദസ്സിനു പരിചയപെടുത്തി. Dr. പ്രദീപ്‌ മാസ്റ്റർ, സ. ജോയ്.എന്നിവർ അഭിവാദ്യം അര്പ്പിച്ചു സംസാരിച്ചു. തുടർന്നു 35 )൦  ഡിവിഷൻ സ്ഥാനാർഥി സ.കെ.വി ജോസ് മറുപടി പ്രസംഗം നടത്തി. സ.കെ.വി ജോസിന്റെ വിജയത്തിനായുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് രൂപം നല്കുകയും സ.ജോയ്സന്റെ നന്ദി പ്രകടനത്തോടെ കൂടി കണ്‍വെൻഷൻ അവസാനിക്കുകയും ചെയ്തു.

Thursday, 15 October 2015

LDF 35-)o ഡിവിഷൻ ആര്യംപാടം സെന്റർ കണ്‍വെൻഷൻ

35-)o  ഡിവിഷൻ ആര്യംപാടം സെന്റർ കണ്‍വെൻഷൻ  ഒക്ടോബർ ഞായർ 2 PM ന് സർവോദയം സ്കൂളിൽ ചേരുന്നു.

ഇ. നാരായണൻ സ്മാരക അവാർഡ്‌ അനൂപ്‌ കിഷോറിന്


പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ  യൂണിയൻ മുന് ചെയർമാനുമായ   ഇ. നാരായണന്റെ സ്മരണാർത്ഥം കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് എർപെടുത്തിയ സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്ക് പ്രസിഡന്റ്‌നുള്ള പ്രഥമ അവാര്ഡ്  എം.ആർ. അനൂപ്‌ കിഷോറിന് . തൃശൂർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആണ് അനൂപ്‌ കിഷോർ.

വടക്കാഞ്ചേരി നഗരസഭ 35- )o ഡിവിഷൻ LDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്


വടക്കാഞ്ചേരി നഗരസഭ 35- )o  ഡിവിഷൻ LDF  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 15-10-2015 നു ആളൂർ ദേവസ്സി  ഉദ്ഘാടനം ചെയ്തു. 35-)o  ഡിവിഷൻ തിരഞ്ഞെടുപ്പ് സെക്രട്ടറി സ.കെ.വി.സന്തോഷ്‌ സ്വാഗതം പറഞ്ഞു. സ. എം. ആർ .ഷാജൻ . സ.മൊയ്തു എന്നിവർ സംസാരിച്ചു.

Tuesday, 13 October 2015

വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പ് 35 - )൦ ഡിവിഷൻ

വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പ് 35 - )൦ ഡിവിഷൻ




വടക്കാഞ്ചേരി മുൻസിപ്പൽ തിരഞ്ഞെടുപ്പ് കണ്‍വെണ്‍ഷൻ


2015 ഒക്ടോബർ 14 ബുധൻ 2 മണിക്ക് ഒട്ടുപാറ  അനുഗ്രഹ ഓഡിറ്റോറിയത്തിൽ
ഉദ്ഘാടനം - സ.പി.കെ.ബിജു എം.പി.