Tuesday, 15 August 2017

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം

വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 35 ആര്യംപാടം സെന്റർ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഹരിത മിഷന്റെ ഭാഗമായ "മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം " എന്ന കാമ്പയിൻ സ്വാതന്ത്ര്യ ദിന പതാക രാജഗിരി സെന്ററിൽ ഉയർത്തി കൊണ്ടു് കാലത്ത് 7 മണിക്ക് ആരംഭിച്ചു. ശുചിത്വ സംഗമവും പ്രതിജ്ഞയും ഉച്ചക്ക് 3 മണിക്കും നടന്നു. ഗൃഹസന്ദർശനത്തിൽ നിന്ന് ലഭിച്ച അവസ്ഥ റിപ്പോർട്ട് കൗൺസിലർ കെ.വി. ജോസ് അവതരിപ്പിച്ചു. എട്ടു സ്ക്വാഡുകളിലായി  നടത്തിയ കുടുംബ സർവ്വേയിൽ പങ്കെടുത്ത 21 വളണ്ടിയർമാരെ പേരെടുത്ത് കൗൺസിലർ അനുമോദിച്ചു. വാർഡ് വികസന സമതി അംഗo ഏ.ൽ.ജെയ്ക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ വാർഡ് വികസനസമതി അംഗം കെ.പി ജോയ്സൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സൗഹൃദ കുടുംബശി അംഗം മേഴ്സി ഫ്രാൻസീസ് "ഹരിത കേരളം" ഗാനം ആലപിച്ചു.വാർഡ് കൺവീനർ കെ.വി.സന്തോഷ് സ്വാഗതവും ആശ വർക്കർ ശുഭ മുരളി നന്ദിയും പറഞ്ഞു.