Wednesday, 22 June 2016

വിരിപ്പ് നെൽകൃഷി

16 വർഷമായി മുടങ്ങി കിടന്നിരുന്ന വിരിപ്പ് നെൽകൃഷി 23 ഏക്കറിൽ തുടങ്ങി.മുണ്ടത്തിക്കോട് കൃഷിഭവൻറ കീഴിലുള്ള രാജഗിരി, അരവൂർ_ പെരിങ്ങണ്ടൂർ പാടശേഖരത്തിലെ വടക്കാഞ്ചേരി നഗരസഭ 34,35 ഡിവിഷനിൽ മുടങ്ങി കിടന്നിരുന്ന 23 ഏക്കറിൽ "ജ്യോതി "വിത്ത് ഇറക്കി. അകത്തറ കണ്ണനായ്ക്കൽ ഷാജിയുടെ പരിശ്രമഫലമാണ് ഈ കൂട്ടായ്മ വിജയം കണ്ടത്. ആദ്യ ദിവസം 27 കർഷക തൊഴിലാളികൾ 8 ഏക്കർ  പാടത്ത് ഞാറ് നട്ടു. ഇവിടെ മുണ്ടകൻ കൃഷി ഗ്രീൻ ആർമിയുടെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.16 വർഷമായി വിരപ്പ് കൃഷി ഇറക്കാറില്ല. ജലദൗർലഭ്യവും ലാഭകരമല്ലാത്തതുമാണ് കർഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നത്.

തുടക്കത്തിൽ തന്നെ വെള്ളച്ചാല് വെട്ടി വെടിപ്പാക്കി വെള്ളം പാടത്ത് എത്തിക്കുക എന്ന ലക്ഷ്യം ഷാജിയുടെ നേത്രത്വത്തിൽ തുടങ്ങി. ഇത് കർഷകർക്ക് ആത്മവിശ്വാസം പകർന്നു. കൃഷി ഓഫീസർ മനോജ്, അസിസ്റ്റന്റ് ബൈജു എന്നിവർ വിത്തും,മറ്റ് സഹായങ്ങൾ നല്കി. പാടശേഖര കമ്മറ്റിക്കാരായ ഏ.എൽ. ജെയ്ക്കബ്, ഇ.എ.രാധാകൃഷ്ണൻ, എം.ആർ.സിദ്ധാർത്ഥൻ, കെ.സി.യോഹന്നാൻ, കൃഷ്ണൻകുട്ടി, കൃഷണൻ എഴുത്തശ്ശൻ, സേവ്യർ തുടങ്ങിയവർ നേതൃത്വം നല്കി. കൗൺസിലർമാരായ കെ.വി.ജോസ്.പി.ഉണ്ണികൃഷ്ണൻ, മധു അമ്പലപുരം എന്നിവരുടെ പ്രോത്സാഹനം ജനകീയ തലത്തിലേക്ക് എത്തിച്ചു. അത്താണി PSC ബാങ്ക് പ്രസിഡണ്ട് എം.ആർ.ഷാജൻ, വൈസ് ചെയർമാൻ അനൂപ് കിഷോർ കർഷകർക്ക് വേണ്ട എല്ലാ സാമ്പത്തിക സഹായമുൾപ്പടെ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Wednesday, 1 June 2016

വടക്കാഞ്ചേരി വിദ്യഭ്യാസ ഉപജില്ല പ്രവേശനോത്സവം 2016 .



               മുണ്ടത്തിക്കോട്  രാജഗിരി C.K.C.L.P.സ്ക്കൂളില്‍ വെച്ച്  വടക്കാഞ്ചേരി  വിദ്യഭ്യാസ   ഉപജില്ല   പ്രവേശനോത്സവം  2016  ജൂണ്‍ ഒന്നിന്  കാലത്ത്  10  മണിക്ക്  പി ..ടി ..എ. പ്രസിഡണ്ട്  ബിഞ്ചു സി  ജേക്കബിന്‍റെ  അധ്യക്ഷതയില്‍ വടക്കാഞ്ചേരി നഗരസഭ  കൌണ്‍സിലര്‍ കെ .വി .ജോസ് ഉദ്ഘാടനംചെയ്തു. സി.സോജിയ  സ്വാഗതവും, ബി .ആര്‍.സി .കോ- ഓര്‍ഡിനേറ്റര്‍ ഷീല  ടീച്ചര്‍ ആശംസയുംH.M. സി. ഹെര്‍മിന്‍  സമര്‍പ്പണപ്രാര്‍ത്ഥനയും  നടത്തുകയുണ്ടായി.  LSS  സ്കൊളര്‍ഷിപ്പ്   വിജയിയായ   എയ്ഞ്ചല്‍ റോസ് മേരിയെ ഉദ്ഘാടകന്‍    ആദരിച്ചു.  ഒന്നാം ക്ലാസില്‍  ചേര്‍ന്ന  97  കുട്ടികള്‍ക്കും   പഠനകിറ്റ്‌   വിതരണം ചെയ്യുകയുണ്ടായി .  തുടര്‍ന്ന്‍  നാടന്‍പ്പാട്ടുകള്‍  കുട്ടികള്‍ക്ക്   വേണ്ടി ആലപിക്കുകയുണ്ടായി .സ്ക്കുള്‍ ചുമരുകളില്‍ നന്നായി ചിത്രങ്ങള്‍വരച്ചും, ബലൂണ്‍, മാസ്ക്  തുടങ്ങിയവ   ആകര്‍ഷകമാക്കി.   P.T.A  ഭാരവാഹികളും, അധ്യാപകരും,  രക്ഷിതാക്കളും  പ്രവേശനോത്സവം 2016  ഭംഗിയാക്കാന്‍ നന്നായി  ശ്രമിച്ചിട്ടുണ്ട് .