Friday, 20 November 2015

മാറ്റത്തിന് നേതൃത്വം നല്കി ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ യുവ സംരംഭകർ

 ചെറുതുരുത്തി : ശാസ്ത്ര സാങ്കേതിക വിദ്യ കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന് നേതൃത്വം നല്കിക്കൊണ്ട് SPATEZ ( Software Programming & Technical Entry Zone),  ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർ ത്ഥികളായ എഡ്വിൻ ആൻഡ്രൂസിന്റെയും ഷാനു കെ ബെന്നിയുടെയും നൂതന  ആശയങ്ങളും കോളേജിലെ തന്നെ പത്തോളം വിദ്യാർഥികളുടേയും അസിസ്റ്റന്റ്‌ പ്രോഫസർ ജിനേഷ് കെ.ജെ യുടേയും സഹകരണത്തോടെ പ്രാവർത്തികമായി."സമൂഹ നന്മക്ക്  സാങ്കേതിക വിദ്യ " എന്ന ചിന്താഗതിയോടെ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്  TBI  -ൽ   SPATEZ  ന്റെ 3- ാ മത്തെ വർക്ക്‌ സ്റ്റേഷൻ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ:കെ.കെ.ബാബുവിന്റെയും മറ്റു വിസിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ കോളേജ് എക്സിക്യൂറ്റിവ് മാനേജർ റവ:ഫാ:ജോസ് പുന്നോലിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.ഈ യുവ സംരംഭത്തിലെ അംഗങ്ങൾക്ക് വർക്ക്‌ സ്റ്റേഷന്റെ ആരംഭം ഒരു നവ ഊർജ്ജം നല്കട്ടെയെന്നും അതോടൊപ്പം മറ്റു വിദ്യാർഥികളിൽ   യുവസംരംഭത്തിന്റെ ആവശ്യകതയെ പ്പറ്റി ചിന്തകൾ ഉണരട്ടെയെന്നും തദവസരത്ത്തിൽ അദ്ദേഹം ആശംസിച്ചു.  




No comments:

Post a Comment