Monday, 30 November 2015

മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിൽ തിരുന്നാൾ ആഘോഷിച്ചു

മുണ്ടത്തികോട് ദേവാലയത്തിലെ രാജാധിരാജനായ ക്രിസ്തുരാജന്റെയും, വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ 27,28,29 തിയ്യതികളിൽ ആഘോഷപൂവ്വം ആചരിച്ചു. 26-11-15ന് വൈകീട്ട് പള്ളിമുഖമണ്ഡപത്തിലെ ദീപാലങ്കാരം വടക്കാഞ്ചേരി പോലീസ് C.I. ശ്രീ. M. K. സുരേഷ് കുമാർ നിർവ്വഹിച്ചു.28-11-2015  നു 12 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ അമ്പ്, കിരീടം എഴുന്നുള്ളിപ്പ് വിവിധ വാദ്യ മേളങ്ങളോടെ എത്തുകയും തുടർന്ന് കരിമരുന്ന് പ്രയോഗവും  നടക്കുകയുണ്ടായി.  മുണ്ടത്തിക്കോട് രഗദീപം ബാന്റ് സെറ്റ്  , പതിനഞ്ചോളം സിനിമ ഗാനങ്ങൾ കോർത്തിണക്കി ഒരുക്കിയ ചെയിൻ സോങ്ങ്സ് ശ്രദ്ധേയമായി. 28-11-2015 കാലത്ത് 7 മണിക്കുള്ള വി.കുർബ്ബാനക്ക് ശേഷം നേർച്ച പായസം വെഞ്ചിരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. അന്നേ ദിവസം കാലത്തു് 10 മണിക്ക് പറവട്ടാനി വിമല നാഥ പള്ളി വികാരി ഫാ.സജീവ് ഇമ്മട്ടിയുടെ നേതൃത്വത്തിൽ ആഘോഷമായ തിരുന്നാൾ പാട്ട് കുർബ്ബാനയും , തിരുന്നാൾ സന്ദേശവും ,വൈകീട്ട് പ്രദിക്ഷണം, കരിമരുന്ന് പ്രയാഗം തുടർന്ന് 7 മണിക്ക് തൃശൂർ കലാ സദൻ ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു.
 


No comments:

Post a Comment