Showing posts with label CPIM. Show all posts
Showing posts with label CPIM. Show all posts

Thursday, 3 December 2015

വടക്കാഞ്ചേരി നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി

വടക്കാഞ്ചേരി നഗരസഭയിൽ വിവിധ  സ്റ്റാന്റിങ്ങ് കമ്മിറ്റികൾ 03-11-2015  നിലവിൽ വന്നു. എല്ലാ വകുപ്പുകളിലും ചെയർമാൻ സ്ഥാനം LDF സ്വന്തമാക്കി .  വിവിധ വകുപ്പുകളും ,അംഗങ്ങളും താഴെ കൊടുക്കുന്നു.

Wednesday, 18 November 2015

വടക്കാഞ്ചേരി നഗരസഭ ചെയർ - പേഴ്സണ്‍ , വൈസ്. ചെയർമാൻ തിരഞ്ഞെടുപ്പ്

വടക്കാഞ്ചേരി നഗരസഭ ചെയർ - പേഴ്സണ്‍ , വൈസ്. ചെയർമാൻ തിരഞ്ഞെടുപ്പ് 18-11-12 നു നടന്നു.  ചെയർ - പേഴ്സണ്‍  സ്ഥാനത്തേക്ക് ആയിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പ്. ചെയർ - പേഴ്സണ്‍ സ്ഥാനത്തേക്ക് LDF  ന്റെ ശിവപ്രിയ സന്തോഷും UDF ന്റെ സിന്ധു സുബ്രമണ്യനും മത്സരിച്ചു. മത്സരത്തിൽ ശിവപ്രിയ സന്തോഷിനെ തിരഞ്ഞെടുത്തു. ശിവപ്രിയ സന്തോഷ് 25 ,സിന്ധു സുബ്രമണ്യൻ 14 വോട്ടുകൾ വീതം നേടി. UDF ന്റെ ഒരു വോട്ട് അസാധു ആയി. BJP തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. തുടർന്ന് നടന്ന  വൈസ്. ചെയർമാൻ  സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ LDF ന്റെ അനൂപ്‌ കിഷോർ 25 ു൦ UDF  ന്റെ അജിത്‌ കുമാർ 15 ു൦ വോട്ടുകൾ നേടി. 

Thursday, 12 November 2015

വടക്കാഞ്ചേരി മുൻസിപൽ കൌണ്‍സിലർമാരുടെ സത്യപ്രതിന്ജ

പ്രദമ വടക്കാഞ്ചേരി മുൻസിപൽ കൌണ്‍സിലർമാരുടെ സത്യപ്രതിന്ജ 12-11-15  നു കാലത്ത് 10 മണിക്ക് വടക്കാഞ്ചേരി നഗരസഭയിൽ വച്ച് നടന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 41 കൌണ്‍സിലര്‍മാരും സത്യപ്രതിജ്ഞ നടത്തി. കൌണ്‍സിലര്‍മാരിലെ ഏറ്റവും മുതിര്‍ന്ന അംഗം 34- ാo ഡിവിഷൻ   കൌണ്‍സിലര്‍ പി. ഉണ്ണികൃഷ്ണന്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. അതിനു ശേഷം എല്ലാ കൌണ്‍സിലര്‍മാരും സത്യവാചകം ചൊല്ലികൊടുത്തു. 41 അംഗ കൌണ്‍സിലിൽ LDF നു 25 ു൦  UDF നു 15 ു BJP ക്ക് 1 ു൦  അംഗങ്ങൾ ആണ് ഉള്ളത്.
   

Thursday, 5 November 2015

അര്യാംപാടം സെന്റർ (ഡിവിഷൻ 35), പോളിംങ് നില


Polled VotePercentage
Male Voters366/42785.71%
Female Voters425/50584.16%
Postal Ballot6
Total Vote797/93285.61%
Balance13514.48%

2015 നവംബർ 5 നു 5 മണിക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ചപ്പോൾ അര്യാംപാടം സെന്റർ (ഡിവിഷൻ 35) ന്റെ പോളിംഗ് സ്റ്റേഷൻ ആയ സി.കെ.സി.എൽ.പി സ്കൂളിൽ 84.87 % പോളിംഗ് രേഖപെടുത്തി. ഡിവിഷനിൽ 6 പോസ്റ്റൽ  വോട്ടുകൾ ഉണ്ടായിരുന്നു. അങ്ങിനെ ആകെ പോളിംഗ് ശതമാനം 85.61 % ആണ്. ഈ തിരഞ്ഞെടുപ്പിൽ 336 പുരുഷന്മാരും 425 സ്ത്രീകളും സമ്മതിദാന അവകാശം വിനിയോഗിച്ചു.

LDF നു വോട്ട് ചെയ്ത എല്ലാ മാന്യ വോട്ടെർമാർക്കും നിസീമമായ നന്ദി അറിയിച്ചു കൊള്ളുന്നു. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 

Saturday, 31 October 2015

Thursday, 29 October 2015

ആർട്ടിസാൻസ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചരണം.

വടക്കാഞ്ചേരി നഗരസഭ 35-ാം ഡിവിഷൻ സ്ഥാനാർത്ഥികളായ   സ:കെ.വി.ജോസിനെയും, 40-ാം ഡിവിഷൻ സ്ഥാനാർത്ഥി സ: സന്തോഷിനെയും വിജയിപ്പിക്കുന്നതിനു വേണ്ടി കേരള ആർട്ടിസാൻസ് യൂണിയൻ (CITU) മുണ്ടത്തിക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 25-10-15 ന് നടന്ന പ്രചരണം.
സ: വിജയൻ,സ: അഗസ്റ്റിൻ,സ: ജോണി, സ: മുരളി തുടങ്ങിയ നേതാക്കൾ നേതൃത്വം കൊടുത്തു.

Tuesday, 20 October 2015

കേരള ആർട്ടിസാൻസ് യൂണിയൻ മത്സരിക്കുന്നതിനുള്ള തുക കൈമാറി

കേരള ആർട്ടിസാൻസ് യൂണിയൻ മുണ്ടത്തിക്കോട് പഞ്ചായത്ത് കമ്മറ്റി ആർട്ടിസാൻസ്  യൂ ണിയൻ പ്രവത്തകരായ  35-ാം ഡിവിഷനിലെ കെ.വി.ജോസിനും, 40-ാം ഡിവിഷനിലെ സന്തോഷിനും  വടക്കാഞ്ചേരി നഗരസഭയിലേക്ക് മത്സരിക്കുന്നതിനുള്ള തുക ഏരിയ സെക്രട്ടറി സ.വാസുദേവൻ 18-10-2015 നു നടന്നപഞ്ചായത്ത് കൺവെൻഷനിൽ വെച്ച് കൈമാറി. ഏരിയ കമ്മറ്റി അംഗങ്ങളായ വിജയൻ, അഗസ്റ്റിൻ, ജോണി എന്നിവർ സംസാരിച്ചു.

Sunday, 18 October 2015

LDF 35-)o ഡിവിഷൻ ആര്യംപാടം സെന്റർ കണ്‍വെൻഷൻ റിപ്പോർട്ട്‌

35-)o  ഡിവിഷൻ ആര്യംപാടം സെന്റർ കണ്‍വെൻഷൻ  ഒക്ടോബർ ഞായർ 2.30  PM ന് ആര്യംപാടം സർവോദയം സ്കൂളിൽ നടന്നു . സ. കെ. വി സന്തോഷ്‌ സ്വാഗതം പറഞ്ഞു. സ. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗം മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. എം. ആർ .ഷാജൻ . ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു മാസ്റ്റർ , സ്ഥാനാർഥി സ.കെ.വി.ജോസിനെ സദസ്സിനു പരിചയപെടുത്തി. Dr. പ്രദീപ്‌ മാസ്റ്റർ, സ. ജോയ്.എന്നിവർ അഭിവാദ്യം അര്പ്പിച്ചു സംസാരിച്ചു. തുടർന്നു 35 )൦  ഡിവിഷൻ സ്ഥാനാർഥി സ.കെ.വി ജോസ് മറുപടി പ്രസംഗം നടത്തി. സ.കെ.വി ജോസിന്റെ വിജയത്തിനായുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് രൂപം നല്കുകയും സ.ജോയ്സന്റെ നന്ദി പ്രകടനത്തോടെ കൂടി കണ്‍വെൻഷൻ അവസാനിക്കുകയും ചെയ്തു.

Thursday, 15 October 2015

ഇ. നാരായണൻ സ്മാരക അവാർഡ്‌ അനൂപ്‌ കിഷോറിന്


പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ  യൂണിയൻ മുന് ചെയർമാനുമായ   ഇ. നാരായണന്റെ സ്മരണാർത്ഥം കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് എർപെടുത്തിയ സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്ക് പ്രസിഡന്റ്‌നുള്ള പ്രഥമ അവാര്ഡ്  എം.ആർ. അനൂപ്‌ കിഷോറിന് . തൃശൂർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആണ് അനൂപ്‌ കിഷോർ.

വടക്കാഞ്ചേരി നഗരസഭ 35- )o ഡിവിഷൻ LDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്


വടക്കാഞ്ചേരി നഗരസഭ 35- )o  ഡിവിഷൻ LDF  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 15-10-2015 നു ആളൂർ ദേവസ്സി  ഉദ്ഘാടനം ചെയ്തു. 35-)o  ഡിവിഷൻ തിരഞ്ഞെടുപ്പ് സെക്രട്ടറി സ.കെ.വി.സന്തോഷ്‌ സ്വാഗതം പറഞ്ഞു. സ. എം. ആർ .ഷാജൻ . സ.മൊയ്തു എന്നിവർ സംസാരിച്ചു.

Tuesday, 13 October 2015

വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പ് 35 - )൦ ഡിവിഷൻ

വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പ് 35 - )൦ ഡിവിഷൻ




വടക്കാഞ്ചേരി മുൻസിപ്പൽ തിരഞ്ഞെടുപ്പ് കണ്‍വെണ്‍ഷൻ


2015 ഒക്ടോബർ 14 ബുധൻ 2 മണിക്ക് ഒട്ടുപാറ  അനുഗ്രഹ ഓഡിറ്റോറിയത്തിൽ
ഉദ്ഘാടനം - സ.പി.കെ.ബിജു എം.പി.