പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ യൂണിയൻ മുന് ചെയർമാനുമായ ഇ. നാരായണന്റെ സ്മരണാർത്ഥം കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് എർപെടുത്തിയ സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്ക് പ്രസിഡന്റ്‌നുള്ള പ്രഥമ അവാര്ഡ് എം.ആർ. അനൂപ് കിഷോറിന് . തൃശൂർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആണ് അനൂപ് കിഷോർ.
പതിനായിരം രൂപയും പ്രസസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നാരായണന്റെ ചരമ വാര്ഷിക ദിനമായ 16 നു സമ്മാനിക്കുമെന്ന് ബാങ്ക് ഭാരവാഹികൾ അറിയിച്ചു. പകൽ 3 നു കൊഴികോട് അളകാപുരി ഒഡിറോ റിയത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് ദാമോദരൻ നായർ അവാർഡ് ദാനം നിർവഹിക്കുമെന്ന് ജനറൽ മാനേജർ എം.ധനീഷ് ഡയരക്ടർമാരായ ജോസുകുട്ടി അരീകാട്, കണ്ടാൻ പട്ടർചോല അട്മിനിസ്ട്രെടിവ് ഓഫീസർ എം.സി. സദാനന്ദൻ എന്നിവർ അറിയിച്ചു.

No comments:
Post a Comment