മുണ്ടത്തിക്കോട് രാജഗിരി C.K.C.L.P.സ്ക്കൂളില്‍ വെച്ച് വടക്കാഞ്ചേരി വിദ്യഭ്യാസ ഉപജില്ല പ്രവേശനോത്സവം 2016 ജൂണ്‍ ഒന്നിന് കാലത്ത് 10 മണിക്ക് പി ..ടി ..എ. പ്രസിഡണ്ട് ബിഞ്ചു സി ജേക്കബിന്‍റെ അധ്യക്ഷതയില്‍ വടക്കാഞ്ചേരി നഗരസഭ കൌണ്‍സിലര്‍ കെ .വി .ജോസ് ഉദ്ഘാടനംചെയ്തു. സി.സോജിയ സ്വാഗതവും, ബി .ആര്‍.സി .കോ- ഓര്‍ഡിനേറ്റര്‍ ഷീല ടീച്ചര്‍ ആശംസയുംH.M. സി. ഹെര്‍മിന്‍ സമര്‍പ്പണപ്രാര്‍ത്ഥനയും നടത്തുകയുണ്ടായി. LSS സ്കൊളര്‍ഷിപ്പ് വിജയിയായ എയ്ഞ്ചല്‍ റോസ് മേരിയെ ഉദ്ഘാടകന്‍ ആദരിച്ചു. ഒന്നാം ക്ലാസില്‍ ചേര്‍ന്ന 97 കുട്ടികള്‍ക്കും പഠനകിറ്റ് വിതരണം ചെയ്യുകയുണ്ടായി . തുടര്‍ന്ന്‍ നാടന്‍പ്പാട്ടുകള്‍ കുട്ടികള്‍ക്ക് വേണ്ടി ആലപിക്കുകയുണ്ടായി .സ്ക്കുള്‍ ചുമരുകളില്‍ നന്നായി ചിത്രങ്ങള്‍വരച്ചും, ബലൂണ്‍, മാസ്ക് തുടങ്ങിയവ ആകര്‍ഷകമാക്കി. P.T.A ഭാരവാഹികളും, അധ്യാപകരും, രക്ഷിതാക്കളും പ്രവേശനോത്സവം 2016 ഭംഗിയാക്കാന്‍ നന്നായി ശ്രമിച്ചിട്ടുണ്ട് .
Wednesday, 1 June 2016
Tuesday, 10 May 2016
മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി
സ: മേരി തോമാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി 10-05-2016 , വൈകീട്ട് 6 മണിക്ക് മുണ്ടത്തിക്കോട് പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് അര്യാംപാടം സെന്റെറിൽ അവസാനിച്ചു. നൂറു കണക്കിനു പ്രവർത്തകർ അണിനിരന്ന റാലിക്ക് സ: MR ഷാജൻ ,സ: KM മൊയ്ദു , സ: രവി കൊമ്പത്ത് , സ: KV ജോസ് ,സ: P ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നല്കി . കാവിടി , വാദ്യമേളങ്ങൾ ,നാടാൻ കലാ രൂപങ്ങൾ റാലിക്ക് കൊഴുപ്പേകി . സമാപന സമ്മേളനത്തിനു മുൻപായി അരങ്ങേറിയ നാടൻ പാട്ട് ശ്രവണ സുന്ദരമായിരുന്നു . സമാപന സമ്മേളനത്തിൽ സ: മേരി തോമാസ് , ചെയർ പെർസൺ സ: ശിവ പ്രിയ സന്തോഷ് എന്നിവർ പങ്കെടുത്തു . സമ്മേളനത്തിനിടക്ക് പ്രകൃതി തന്നെ മഴയുടെ രൂപത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞു .
Thursday, 5 May 2016
രാജഗിരി കുടിവെള്ള പദ്ധതി
കൊടും വേനലിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി രാജഗിരി കുടിവെള്ള പദ്ധതി ആരംഭിച്ചു . പദ്ധതിയുടെ ഉദ്ഘാടനം 05-05-2016 വൈകീട്ട് 4 മണിക്ക് ,മുണ്ടത്തികോട് പള്ളി വികാരി റവ:ഫാ:റാഫി തട്ടിൽ നിർവഹിച്ചു .കൗൻസിലർമാരയ KV ജോസ് ,P ഉണ്ണികൃഷ്ണൻ ,K അജിത് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
സ: മേരി തോമസ്നു സ്വീകരണം
നിയമ തിരഞ്ഞെടുപ്പിന്റെ ഭാഗമായി LDF സ്ഥാനാർത്ഥി സ: മേരി തോമസ്നു 05-05-2016 വൈകീട്ട് 6 മണിക്ക് രാജഗിരിയിൽ സ്വീകരണം കൊടുത്തു .
Monday, 25 April 2016
കാരകുന്ന് കോളനി കുടുംബ സംഗമം
കാരകുന്ന് കോളനി കുടുംബ സംഗമം 24-04-16 നു വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ സ: അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു.
Thursday, 14 April 2016
ചെറുകുളം ശുദ്ധീകരണം
വടക്കാഞ്ചേരി നഗര സഭ 35 ഡിവിഷൻ സുരഭി അയൽ സഭയുടെ നേതൃത്വ ത്തിൽ 10-4-16 ന് ചെറുകുളം പായൽ വാരി വൃ ത്തിയാക്കി. അയൽ സഭ ഭാരവാഹികൾ ,സന്നദ്ധ പ്രവർത്തകർ അടക്കം മുപ്പതോളം പേർ പങ്കെടുത്തു .
Subscribe to:
Posts (Atom)