Tuesday, 24 January 2017
മുണ്ടത്തിക്കോട് സി.കെ.സി .എൽ .പി .സ്കൂളിൽ മുത്തച്ഛനും മുത്തശ്ശിയും പിന്നെ ഞാനും എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.തലമുറകളുടെ ചേർച്ചക്ക് ഒരു ദിനം എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ സ്നേഹാദരണം, കളിയും കാര്യവും, കഥകളതി സാദരം ,സ്നേഹ യോഗ, നന്മ വെളിച്ചം തുടങ്ങിയ പരിപാടികളിലൂടെ പ്രോഗ്രാം വേറിട്ടാനുഭവമായി.... വടക്കാഞ്ചേരി നഗരസഭ അധ്യക്ഷ ശ്രീമതി ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.ആലത്തൂർ MP P.K. ബിജു സംഗമം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പന്മാരായ K V ജോസ് , ചന്ദ്രമോഹനൻ എന്നിവർ ആശംസകൾ നേർന്നു. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് M R ഷാജൻ ഉപഹാര സമർപ്പണം നടത്തി. ക്രിസ്തുരാജ ദൈവാലയം വികാരി റവ.ഫാ. റാഫി തട്ടിൽ അനുഗ്രഹ സന്ദേശം നൽകി. കൊച്ചി തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രം റീജിയണൽ എഡ്യുക്കേറ്റർ കെ.ജെ ടെസ്സി, കണ്ണൻ മാസ്റ്റർ , ഷാജിത മുസ്തഫ, സിസ്റ്റർ ജിസ് തെരേസ് ,ഫ്രാൻസീസ് അസീസി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിഡണ്ട് ബിഞ്ചു ജേക്കബ് .സി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സി.ഹെർമിൻ നന്ദിയും പറഞ്ഞു .ഗന്ധർവ്വസംഗീതം ഫെയിം അജിത്ത് കൈലാസ് നയിച്ച സംഗീത പരിപാടി ഏവരേയും അകർഷിച്ചു.
Friday, 4 November 2016
CPI(M) ജാഥ സ്വീകരണത്തിന് ലഭിച്ച ഷാളും, തോർത്തും അനാഥർക്ക് കൈമാറി.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ആർ.എസ്.എസ്
അക്രമങ്ങൾക്കും വർഗ്ഗീയതക്കുമെതിരായി സി.പി.ഐ [ എം] നടത്തിയ വടക്കൻ മേഖല
ജാഥക്ക് സ്വീകരണമായി ലഭിച്ചു ഷാളുകളും, തോർത്തുകളും മുണ്ടത്തിക്കോട്
സ്നേഹാലയത്തിനും, അമ്പലപുരം പോപ്പ് പോൾ മേഴ്സി ഹോമിനും ജാഥ ക്യാപ്റ്റനും
സി.പി.ഐ [ എം] സംസ്ഥാന കമ്മറ്റി അംഗവുമായ എൻ.ആർ.ബാലനും, മാനേജരും സി.പി.ഐ [
എം] ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സേവ്യർ ചിറ്റിലപ്പിള്ളിയും ചേർന്ന്
സ്നേഹാലയം ആന്റണിക്കും പോപ്പ് പോൾ മദർ സുപ്പീരിയറിനും കൈമാറി.
തദവസരത്തിൽ സി.പി.ഐ [എം] നേതാക്കളായ പി.മോഹൻദാസ്, എം.ആർ.ഷാജൻ, ജോസ്.കെ.വി, ജോയ്സൺ.കെ.പി, സനീഷ്.പി.ജി, സന്താഷ്.കെ.വി, പുഷ്ക്കരൻ എന്നിവർ സന്നിഹിതരായിരുന്നു.
തദവസരത്തിൽ സി.പി.ഐ [എം] നേതാക്കളായ പി.മോഹൻദാസ്, എം.ആർ.ഷാജൻ, ജോസ്.കെ.വി, ജോയ്സൺ.കെ.പി, സനീഷ്.പി.ജി, സന്താഷ്.കെ.വി, പുഷ്ക്കരൻ എന്നിവർ സന്നിഹിതരായിരുന്നു.
Friday, 28 October 2016
ഒക്ടോബർ 28 ദേശീയ ആയുർവേദ ദിനം
വടക്കാഞ്ചേരി നഗരസഭയിലെ ആര്യംപാടം ആയുർവേദ ഡിസ്പൻസറിയിൽ ഔഷധസസ്യങ്ങൾ നട്ടു കൊണ്ടും രോഗികൾക്ക് ഔഷധ സസ്യങ്ങൾ വീട്ടിൽ വെച്ചു വളർത്തുന്നതിന് വിതരണം ചെയ്തുo ആയുർവേദ ദിനം ആചരിച്ചു. ആയുർവേദ ഡോക്ടർ. സിൽവിയു നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾ 35 ാം കൗൺസിലർ കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ വിഷയമായ " ആയുർവേദ ഫോർ പ്രിവൻഷൻ ആന്റ് കൺട്രോൾ ഓഫ് ഡയബറ്റ്സ് " എന്നതിന്റെ അടിസ്ഥാനത്തിൽ ചിറ്റാമൃത്, മഞ്ഞൾ, നെല്ലി, കഞ്ഞി കൂർക്ക, ഒറ്റയില എന്നിവയാണ് വിതരണം ചെയ്യുകയും നടുകയും ചെയ്തത്.
Sunday, 9 October 2016
പരിസരശുചീകരണം
ഡിവിഷൻ 35 ആര്യംപാടം സെന്റർ വാർഡ് വികസന സമിതിയുടെയും ആരാഗ്യ
പ്രവർത്തകരുടെയും നേതൃത്വത്തിൽ ആര്യംപാടം, SNസുരഭി, രാജഗിരി, അരവൂർ അയൽ സഭ
പ്രദേശങ്ങളിൽ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പരിസരശുചീകരണo
തുടങ്ങി.
ഡിവിഷൻ പരിധിയിലെ വൃത്തിയുളള തെരുവോരങ്ങൾ , മൺസൂൺ മഴക്കാലത്തിന് ശേഷം വീണ്ടും കാടുംപടലും പടർന്ന്കയറി , അതിനിടയിലേക്ക് ആളുകള് വലിച്ചെറിഞ്ഞ മാലിന്യം പേറി വൃത്തികേടായിരിക്കുന്നു! പ്രദേശവാസികളെല്ലാവരും ഒത്ത്ചേർന്ന് ഒറ്റക്കെട്ടായി പരിസരശുചീകരണം നടത്തുകയാണ്.
ഡിവിഷൻ പരിധിയിലെ വൃത്തിയുളള തെരുവോരങ്ങൾ , മൺസൂൺ മഴക്കാലത്തിന് ശേഷം വീണ്ടും കാടുംപടലും പടർന്ന്കയറി , അതിനിടയിലേക്ക് ആളുകള് വലിച്ചെറിഞ്ഞ മാലിന്യം പേറി വൃത്തികേടായിരിക്കുന്നു! പ്രദേശവാസികളെല്ലാവരും ഒത്ത്ചേർന്ന് ഒറ്റക്കെട്ടായി പരിസരശുചീകരണം നടത്തുകയാണ്.
ശുചീകരണ യജ്ഞത്തിൽ ഭാഗഭാക്കായ എല്ലാവരേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
Wednesday, 5 October 2016
CKC സ്കൂൾ സന്ദർശനം
5-10-16 ന് ആലത്തൂർ M. P. ശ്രീ.P.K.ബിജു മുണ്ടത്തികോട് രാജഗിരി LP
സ്ക്കൂൾ സന്ദർശിച്ചു.സ്ക്കൂളിലെ ടോയ്ലറ്റ് അപര്യാപ്തത പരിഹരിക്കുന്നതിന്
എം.പി.ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചു.
കൗൺസിലർ K.V.ജോസ്, വാർഡ് വികസന സമിതി കൺവീനർ K.V.സന്തോഷ്, PTA പ്രസിഡണ്ടു് ബിൻജു C ജെയ്ക്കബ്, H.M. സിസ്റ്റർ. ഹെർമിൻ എന്നിവർ M. P. യെ സ്വീകരിച്ചു.
കൗൺസിലർ K.V.ജോസ്, വാർഡ് വികസന സമിതി കൺവീനർ K.V.സന്തോഷ്, PTA പ്രസിഡണ്ടു് ബിൻജു C ജെയ്ക്കബ്, H.M. സിസ്റ്റർ. ഹെർമിൻ എന്നിവർ M. P. യെ സ്വീകരിച്ചു.
Tuesday, 13 September 2016
സ്നേഹാലയത്തിലെ ഓണാഘോഷം
സ്നേഹാലയത്തിലെ ഓണാഘോഷം ബഹു: സഹകരണ - ടൂറിസo വകുപ്പു മന്ത്രി ശ്രീ.ഏ.സി.മൊയ്തീൻ ഉദ്ഘാടനംചെയ്തു. സ്നേഹാലയം, അമ്പലപുരം സെവൻസ്റ്റാർസ്, കുന്നംകുളം സുരഭി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് HIV ബാധിതരുടെ കുടുംബത്തിന് ഓണസദ്യക്കുള്ള സാധനങ്ങൾ, ഓണകോടി, ഓണസദ്യ എന്നിവ നടത്തിയത്. കൗൺസിലർ മധു അമ്പലപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഓണാഘോഷ യോഗത്തിൽ ഫാ. റാഫി തട്ടിൽ, കൗൺസിലർമാരായ K.V.ജോസ്, P. അരവിന്ദാക്ഷൻ, പോലീസ് എസ്.ഐ. ജോയ്, സ്നേഹാലയം ആന്റണി എന്നിവർ സംസാരിച്ചു. തുടർന്ന് ഓണപുടവ, സദ്യവട്ടങ്ങൾ HIV കുടുംബങ്ങൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ഓണസദ്യക്കു ശേഷം സുരഭി കന്നംകുളം അന്തേവാസികൾക്ക് ഒരുക്കിയ ഗാനമേളയും ഉണ്ടായിരുന്നു.
Subscribe to:
Posts (Atom)










