വേലൂർ ഗ്രാമപഞ്ചായത്തിലെ തണ്ടിലം തുടർ വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തണ്ടിലം ഗ്രമസഭ ഹാളിൽ വെച്ച് പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ നടീലും, വിതരണവും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്.ചെയർപേഴ്സൺ ജെസീന്ത ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് "പരിസ്ഥിതി സംരക്ഷണ"ത്തെ കുറിച്ച് ഉദ്ഘാടകൻ ക്ളാസ് എടുത്തു. സാക്ഷരത പ്രേരക് റെജീന ജോസഫ് സ്വാഗതവും അംഗൻവാടി ടീച്ചർ മിനി. എൻ.എ. നന്ദിയും പറയുകയുണ്ടായി. സാക്ഷരത പഠിതാക്കൾ, കുടുoബശ്രീ പ്രവർത്തകർ, അംഗൻവാടി രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Monday, 5 June 2017
മുണ്ടത്തികോട് രാജഗിരി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷം
മുണ്ടത്തികോട് രാജഗിരി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷവും വൃക്ഷ തൈ വിതരണോദ്ഘാടനവും 35-ാം വിവിഷൻ കൗൺസിലർ കെ.വി ജോസ് നിർവ്വഹിച്ചു.. ഹെഡ്മിസ്ട്രസ് സി.ഹെർമിൻ, സി. സോജിയ എന്നിവർ സംസാരിച്ചു. പരിസരദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലി കൊടുത്തതിനു ശേഷം മഴകുഴി നിർമ്മാണവും, വൃക്ഷതൈ നടീലും, പൂന്തോട്ട നിർമ്മാണവും നടക്കുകയുണ്ടായി. വൃക്ഷതൈ സൗജന്യമായി നൽകിയത് പൂർവ്വ വിദ്വാർത്ഥിയും അയ്യങ്കേരി നേഴ്സറി ഉടമയും ആയ അലക്സ് അയ്യങ്കേരിയാണ്.
Thursday, 1 June 2017
പ്രവേശനോത്സവം CKC
വടക്കാഞ്ചേരി നഗരസഭ 35-ാം ഡിവിഷൻ ആര്യംപാടം സെന്ററിലെ രാജഗിരി സി.കെ.സി.എൽ.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവം 2017. മുണ്ടത്തിക്കോട് രാജഗിരി സി.കെ.സി.എൽ.പി.സ്കൂളിൽ വെച്ച് പ്രവേശനോത്സവം 2017 ജൂണ്‍ ഒന്നിന് കാലത്ത് 9.30 ന് പി .ടി .എ. പ്രസിഡണ്ട് ബിഞ്ചു.സി. ജേക്കബിന്‍റെ അധ്യക്ഷതയില്‍ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കെ .വി ജോസ് ഉദ്ഘാടനംചെയ്തു. പ്രവേശനോത്സവഗാനം അഖിലേഷ് തയ്യൂർ ആലപിക്കുകയുണ്ടായി .ഒന്നാം ക്ലാസില്‍ ചേര്‍ന്ന 98 കുട്ടികള്‍ക്കും പഠനകിറ്റ് വിതരണം ചെയ്തു. സ്കൂൾ അദ്ധ്യാപിക സി.ഷീബ തയ്യാറാക്കി പി.ടി.എ.അച്ചടിച്ച "അക്ഷരജ്ഞാനദീപം" കൗൺസിലർ പ്രകാശനം ചെയ്തു. ഡ്മിസ്ട്രസ് സി.ഹെർമിൻ സ്വാഗതവും, സി. സോജിയ നന്ദിയും പറഞ്ഞു .സ്ക്കുള്‍ ചുമരുകളില്‍ നന്നായി ചിത്രങ്ങള്‍വരച്ചും, ബലൂണ്‍, മാസ്ക് തുടങ്ങിയവ കുട്ടികൾ ധരിച്ചും പ്രവേശനോത്സവം ആകര്‍ഷകമാക്കി.
Monday, 29 May 2017
അംഗൻവാടി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം
വടക്കാഞ്ചേരി നഗരസഭയിലെ നമ്പർ 169 ആര്യംപാടം നാട്ടുകൂട്ടം അംഗൻവാടിയിൽ പഠനം പൂർത്തിയാക്കിയ മാസ്റ്റർ അജയ് കൃഷ്ണ.പി.എസ് നു് കൗൺസിലർ കെ.വി. ജോസ് സർട്ടിഫിക്കറ്റ് കൊടുത്തുകൊണ്ട് വിതരണോദ്ഘാടനം ചെയ്തു. ഇക്കൊല്ലം ഇടതുപക്ഷ സർക്കാർ ആദ്യമായാണ് ശിശുക്ഷേമ സാമൂഹ്യ വകുപ്പും തദ്ദേശസ്വയംഭരണകൂടവും സംയുക്തമായി അoഗൻവാടി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും നലകുന്നത്.17 കുട്ടികളാണ് പഠനം പൂർത്തിയായി ഈ അoഗൻവാടിയിൽ നിന്ന് സ്കൂളിലേക്ക് പോകുന്നത്. കുട്ടികളുടെ രക്ഷിതാക്കൾ വെൽഫയർ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വെൽഫയർ അംഗം ഹിമ രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അംഗൻവാടി ടീച്ചർ വിജയലക്ഷ്മി.കെ.എൻ.സ്വാഗതവും ഹെൽപ്പർ ശൈലജ.എം.പി. നന്ദിയും പറയുകയുണ്ടായി. സർട്ടിഫിക്കറ്റ് വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികളും ഗ്രൂപ്പ് ഫോട്ടോ എടുക്കലും ചായസൽക്കാരവും ഉണ്ടായിരുന്നു.
Monday, 15 May 2017
മഴക്കാലപൂർവ്വ ശുചിത്വ കാമ്പയിൻ
വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ വാർഡ് വികസന സമിതിയുടെയും അയൽ സഭകളുടെയും,സാനിറ്റേഷൻ കമ്മിറ്റയുടെയും, കുടുംബശ്രീ ADS സംഘാംഗങ്ങളുടെയും നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചിത്വ കാമ്പയിൻ രാജഗിരി L.P സ്കൂളിൽ കൗൺസിലർ K. V. ജോസിന്റെ അദ്ധ്യക്ഷതയിൽ മുണ്ടത്തികോട് പള്ളി വികാരി റവ.ഫാ. റാഫി തട്ടിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷനിലെ SSLC വിജയികളെ PSC ബാങ്ക് പ്രസിഡണ്ട് M.R. ഷാജൻ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യകയുമുണ്ടായി. മഴക്കാലപൂർവ്വ ശുചിത്വത്തെ കാറച്ച് J.H.I. സൂരജ് വിശദീകരിക്കുകയും P.K. ശങ്കരൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു.A. L. ജെയ്ക്കബ് സ്വാഗതവും K. P. ജോയ്സൺ നന്ദിയും പറയുകയുണ്ടായി.
തുടർന്ന് 5 അയൽ സഭകളുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമായി വീടു് സന്ദർശനം നടത്തി ലഘുലേഖ വിതരണവും ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ശാന്ത സുരേഷ്, ബിന്ദു സെബാസ്റ്യൻ, ജിൻസി ജോയ് സൺ, ഷാജി T.S, ശുഭമുരളി എന്നിവർ സക്വാഡുകൾക്ക് നേതൃത്വം നല്കി.
S SLC പാസ്സായവർ
1. അഗസ്റ്റിൻ ജോയ്സൺ.K
2. അനുപമ പരമേശ്വരൻ
3. ടോജോ ജോസ്
4. സനിൽ സുന്ദരൻ
5. ഷാഫിയ. P.S
6. ശ്രീജിത് ചന്ദ്രൻ
7. ശ്രാവൺ. T.ബാബു
8. മേഘ ഗിരീഷ്
9. നിമ്മി ജോയ്
10. അജിത്.T.C
Tuesday, 24 January 2017
മുണ്ടത്തിക്കോട് സി.കെ.സി .എൽ .പി .സ്കൂളിൽ മുത്തച്ഛനും മുത്തശ്ശിയും പിന്നെ ഞാനും എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.തലമുറകളുടെ ചേർച്ചക്ക് ഒരു ദിനം എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ സ്നേഹാദരണം, കളിയും കാര്യവും, കഥകളതി സാദരം ,സ്നേഹ യോഗ, നന്മ വെളിച്ചം തുടങ്ങിയ പരിപാടികളിലൂടെ പ്രോഗ്രാം വേറിട്ടാനുഭവമായി.... വടക്കാഞ്ചേരി നഗരസഭ അധ്യക്ഷ ശ്രീമതി ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.ആലത്തൂർ MP P.K. ബിജു സംഗമം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പന്മാരായ K V ജോസ് , ചന്ദ്രമോഹനൻ എന്നിവർ ആശംസകൾ നേർന്നു. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് M R ഷാജൻ ഉപഹാര സമർപ്പണം നടത്തി. ക്രിസ്തുരാജ ദൈവാലയം വികാരി റവ.ഫാ. റാഫി തട്ടിൽ അനുഗ്രഹ സന്ദേശം നൽകി. കൊച്ചി തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രം റീജിയണൽ എഡ്യുക്കേറ്റർ കെ.ജെ ടെസ്സി, കണ്ണൻ മാസ്റ്റർ , ഷാജിത മുസ്തഫ, സിസ്റ്റർ ജിസ് തെരേസ് ,ഫ്രാൻസീസ് അസീസി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിഡണ്ട് ബിഞ്ചു ജേക്കബ് .സി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സി.ഹെർമിൻ നന്ദിയും പറഞ്ഞു .ഗന്ധർവ്വസംഗീതം ഫെയിം അജിത്ത് കൈലാസ് നയിച്ച സംഗീത പരിപാടി ഏവരേയും അകർഷിച്ചു.
Subscribe to:
Posts (Atom)










