Saturday, 22 July 2017

ഞാററുവേല ചന്ത


മുണ്ടത്തികോട് പള്ളിയിൽ ഞാററുവേല ചന്ത തുടങ്ങി.

പള്ളി നിർമ്മാണ ധനശേഖരണാർത്ഥം ഇന്നും നാളെയുമായി ഞാറ്റുവേലചന്തക്ക് തുടക്കമായി.അയ്യങ്കേരി നേഴ്സറിയാണ് തൈകൾ വിതരണത്തിനായ് പള്ളിയിൽ എത്തിച്ചിട്ടുള്ളത്. ഇതിന് മുമ്പ് മതബോധന ഹാൾ നിർമ്മാണവുമായി "ഫുഡ് ഫെസ്റ്റ് ", "വോളിബോൾ ടൂർണമെന്റ് " എന്നിവ നടത്തി പണം സമാഹരിക്കുകയുണ്ടായി.
പള്ളി നിർമ്മാണത്തിന് നാളിതുവരെ കൂലി ചിലവില്ലാതെ തികച്ചും സന്നദ്ധ പ്രവർത്തനമായിട്ടാണ് ഇടവക്കാർ നിർമ്മാണ പ്രവൃത്തി നടത്തിയിട്ടുള്ളത്. ഇടവക്കാരിൽനിന്നും, ജനങ്ങളിൽ നിന്നും ഒരു മാസമായി വൃക്ഷതൈകൾക്ക് ഓർഡർ സ്വീകരിച്ചാണ് ഞാറ്റുവേല സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും ഉച്ചക്ക് കഞ്ഞി സൗജന്യമായി ചന്ത സന്ദർശിക്കുന്നവർക്ക് ഒരുക്കിയിട്ടുണ്ടു്. വികാരി ഫാ. റാഫി തട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ കെ.വി.ജോസ്‌ കടപ്ലാവ് തൈ പള്ളി നിർമ്മാണ കമ്മറ്റി കൺവീനർ ജോർജ്ജ് മാളിയേക്കലിന് കൊടുത്തുകൊണ്ടു് ചന്ത ഉദ്ഘാടനം ചെയ്തു.സി.ജെ. ബൈജു സ്വാഗതവും, അലക്സ് അയ്യങ്കേരി നന്ദിയും പറഞ്ഞു.

Wednesday, 21 June 2017

ശുചിത്വ ഹർത്താൽ

മുണ്ടത്തി കോട് വില്ലേജിൽ ശുചിത്വ ഹർത്താലിൽ കടകളടച്ച് വ്യാപാരികൾ ശുചിത്വ പ്രവർത്തനത്തിൽ അണിചേർന്നു.

ആര്യംപാടം സെന്റർ. മുണ്ടത്തി കോട് ഹയർ സെക്കണ്ടറി സ്കൂൾ
ഗ്രാമസഭ ഹാൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന 26 ശുചിത്വ സ്ക്വാഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യഥാക്രമം അനൂപ് കിഷോർ [വൈസ് ചെയർമാൻ ]
അനിൽ അക്കര [എം.എൽ. എ. ]
ജയ പ്രീത മോഹൻ [ആരാഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ] എന്നിവർ ഉദ്ഘാടനം ചെയ്തു.
സർവ്വോദയം, മുണ്ടത്തികോട്, ഫയർ & സേഫ്റ്റി സ്കൂളുകളിലെ എൻ.എസ്.എസ്.വളണ്ടിയർമാർ ,ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ - അയൽസഭ പ്രവർത്തകൾ, വ്യാപാരികൾ തുടങ്ങി ജനകീയ പങ്കാളിത്തം കൊണ്ടു് ശുചിത്വ ഹർത്താൽ ശ്രദ്ധേയമായി.
മുണ്ടത്തികോട്, ആര്യാപാടം സെൻററുകളിലെ കാന വൃത്തിയാക്കൽ , വീടുകളിൽ ബോധവലക്കരണം, കക്കൂസ് പൈപ്പിൽ വലകെട്ടൽ, കൊതുക് കൂത്താടികളെ നശിപ്പിക്കൽ തുടങ്ങിയവ 750 വീടുകളിൽ രണ്ട് മണിക്കൂർ സമയം കൊണ്ട് 196 പേർ പങ്കെടുത്തു കൊണ്ട് നടത്തി. കൗൺസിലർമാരായ കെ.വി. ജോസ്, സ്മിത അജിത് കുമാർ, രുഗ്മണി, കെ.അജിത്കുമാർ, നിഷ സുനിൽ കുമാർ, പി.ഉണ്ണികൃഷ്ണൻ, ജെ.എച്ച്. ഐ. സൂരജ് വിജയൻ എന്നിവർ നേതൃത്വം നല്കി.

Monday, 5 June 2017

പരിസ്ഥിതി ദിനാചരണം തണ്ടിലം തുടർ വിദ്യാ കേന്ദ്രം

വേലൂർ ഗ്രാമപഞ്ചായത്തിലെ തണ്ടിലം തുടർ വിദ്യാ  കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തണ്ടിലം ഗ്രമസഭ ഹാളിൽ വെച്ച് പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ നടീലും, വിതരണവും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്.ചെയർപേഴ്സൺ ജെസീന്ത ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് "പരിസ്ഥിതി സംരക്ഷണ"ത്തെ കുറിച്ച് ഉദ്ഘാടകൻ ക്ളാസ് എടുത്തു. സാക്ഷരത പ്രേരക് റെജീന ജോസഫ് സ്വാഗതവും അംഗൻവാടി ടീച്ചർ മിനി. എൻ.എ. നന്ദിയും പറയുകയുണ്ടായി. സാക്ഷരത പഠിതാക്കൾ, കുടുoബശ്രീ പ്രവർത്തകർ, അംഗൻവാടി രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മുണ്ടത്തികോട് രാജഗിരി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷം

മുണ്ടത്തികോട് രാജഗിരി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷവും വൃക്ഷ തൈ വിതരണോദ്ഘാടനവും 35-ാം വിവിഷൻ കൗൺസിലർ കെ.വി ജോസ് നിർവ്വഹിച്ചു.. ഹെഡ്മിസ്ട്രസ് സി.ഹെർമിൻ, സി. സോജിയ എന്നിവർ സംസാരിച്ചു. പരിസരദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലി കൊടുത്തതിനു ശേഷം മഴകുഴി നിർമ്മാണവും, വൃക്ഷതൈ നടീലും, പൂന്തോട്ട നിർമ്മാണവും നടക്കുകയുണ്ടായി. വൃക്ഷതൈ സൗജന്യമായി നൽകിയത് പൂർവ്വ വിദ്വാർത്ഥിയും അയ്യങ്കേരി നേഴ്സറി ഉടമയും ആയ അലക്സ് അയ്യങ്കേരിയാണ്.

Thursday, 1 June 2017

പ്രവേശനോത്സവം CKC

വടക്കാഞ്ചേരി നഗരസഭ 35-ാം ഡിവിഷൻ ആര്യംപാടം സെന്ററിലെ രാജഗിരി സി.കെ.സി.എൽ.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവം 2017. മുണ്ടത്തിക്കോട് രാജഗിരി സി.കെ.സി.എൽ.പി.സ്കൂളിൽ വെച്ച് പ്രവേശനോത്സവം 2017 ജൂണ്‍ ഒന്നിന് കാലത്ത് 9.30 ന് പി .ടി .എ. പ്രസിഡണ്ട് ബിഞ്ചു.സി. ജേക്കബിന്‍റെ അധ്യക്ഷതയില്‍ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കെ .വി ജോസ് ഉദ്ഘാടനംചെയ്തു. പ്രവേശനോത്സവഗാനം അഖിലേഷ് തയ്യൂർ ആലപിക്കുകയുണ്ടായി .ഒന്നാം ക്ലാസില്‍ ചേര്‍ന്ന 98 കുട്ടികള്‍ക്കും പഠനകിറ്റ്‌ വിതരണം ചെയ്തു. സ്കൂൾ അദ്ധ്യാപിക സി.ഷീബ തയ്യാറാക്കി പി.ടി.എ.അച്ചടിച്ച "അക്ഷരജ്ഞാനദീപം" കൗൺസിലർ പ്രകാശനം ചെയ്തു. ഡ്മിസ്ട്രസ് സി.ഹെർമിൻ സ്വാഗതവും, സി. സോജിയ നന്ദിയും പറഞ്ഞു .സ്ക്കുള്‍ ചുമരുകളില്‍ നന്നായി ചിത്രങ്ങള്‍വരച്ചും, ബലൂണ്‍, മാസ്ക് തുടങ്ങിയവ കുട്ടികൾ ധരിച്ചും പ്രവേശനോത്സവം ആകര്‍ഷകമാക്കി.

Monday, 29 May 2017

അംഗൻവാടി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം

വടക്കാഞ്ചേരി നഗരസഭയിലെ നമ്പർ 169 ആര്യംപാടം നാട്ടുകൂട്ടം അംഗൻവാടിയിൽ പഠനം പൂർത്തിയാക്കിയ  മാസ്റ്റർ അജയ് കൃഷ്ണ.പി.എസ് നു് കൗൺസിലർ കെ.വി. ജോസ് സർട്ടിഫിക്കറ്റ്  കൊടുത്തുകൊണ്ട് വിതരണോദ്ഘാടനം ചെയ്തു. ഇക്കൊല്ലം ഇടതുപക്ഷ സർക്കാർ ആദ്യമായാണ് ശിശുക്ഷേമ സാമൂഹ്യ വകുപ്പും തദ്ദേശസ്വയംഭരണകൂടവും സംയുക്തമായി അoഗൻവാടി കുട്ടികൾക്ക്‌ സർട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും നലകുന്നത്.17 കുട്ടികളാണ് പഠനം പൂർത്തിയായി ഈ അoഗൻവാടിയിൽ നിന്ന് സ്കൂളിലേക്ക് പോകുന്നത്. കുട്ടികളുടെ രക്ഷിതാക്കൾ വെൽഫയർ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വെൽഫയർ അംഗം ഹിമ രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അംഗൻവാടി ടീച്ചർ വിജയലക്ഷ്മി.കെ.എൻ.സ്വാഗതവും ഹെൽപ്പർ ശൈലജ.എം.പി. നന്ദിയും പറയുകയുണ്ടായി. സർട്ടിഫിക്കറ്റ് വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികളും  ഗ്രൂപ്പ് ഫോട്ടോ എടുക്കലും ചായസൽക്കാരവും ഉണ്ടായിരുന്നു.

Monday, 15 May 2017

മഴക്കാലപൂർവ്വ ശുചിത്വ കാമ്പയിൻ

വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ വാർഡ് വികസന സമിതിയുടെയും അയൽ സഭകളുടെയും,സാനിറ്റേഷൻ കമ്മിറ്റയുടെയും, കുടുംബശ്രീ ADS സംഘാംഗങ്ങളുടെയും നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചിത്വ കാമ്പയിൻ രാജഗിരി L.P സ്കൂളിൽ കൗൺസിലർ K. V. ജോസിന്റെ അദ്ധ്യക്ഷതയിൽ മുണ്ടത്തികോട് പള്ളി വികാരി റവ.ഫാ. റാഫി തട്ടിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷനിലെ SSLC വിജയികളെ PSC ബാങ്ക് പ്രസിഡണ്ട് M.R. ഷാജൻ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യകയുമുണ്ടായി. മഴക്കാലപൂർവ്വ ശുചിത്വത്തെ കാറച്ച് J.H.I. സൂരജ് വിശദീകരിക്കുകയും P.K. ശങ്കരൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു.A. L. ജെയ്ക്കബ് സ്വാഗതവും K. P. ജോയ്സൺ നന്ദിയും പറയുകയുണ്ടായി.

തുടർന്ന് 5 അയൽ സഭകളുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമായി വീടു് സന്ദർശനം നടത്തി ലഘുലേഖ വിതരണവും ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ശാന്ത സുരേഷ്, ബിന്ദു സെബാസ്റ്യൻ, ജിൻസി ജോയ് സൺ, ഷാജി T.S, ശുഭമുരളി എന്നിവർ സക്വാഡുകൾക്ക് നേതൃത്വം നല്കി.

S SLC പാസ്സായവർ
1. അഗസ്റ്റിൻ ജോയ്സൺ.K
2. അനുപമ പരമേശ്വരൻ
3. ടോജോ ജോസ്
4. സനിൽ സുന്ദരൻ
5. ഷാഫിയ. P.S
6. ശ്രീജിത് ചന്ദ്രൻ
7. ശ്രാവൺ. T.ബാബു
8. മേഘ ഗിരീഷ്
9. നിമ്മി ജോയ്
10. അജിത്.T.C