വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 35 ആര്യംപാടം സെന്റർ വാർഡ് വികസന സമിതിയുടെ
നേതൃത്വത്തിൽ ഹരിത മിഷന്റെ ഭാഗമായ "മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം "
എന്ന കാമ്പയിൻ സ്വാതന്ത്ര്യ ദിന പതാക രാജഗിരി സെന്ററിൽ ഉയർത്തി കൊണ്ടു്
കാലത്ത് 7 മണിക്ക് ആരംഭിച്ചു. ശുചിത്വ സംഗമവും പ്രതിജ്ഞയും ഉച്ചക്ക് 3
മണിക്കും നടന്നു. ഗൃഹസന്ദർശനത്തിൽ നിന്ന് ലഭിച്ച അവസ്ഥ റിപ്പോർട്ട് കൗൺസിലർ
കെ.വി. ജോസ് അവതരിപ്പിച്ചു. എട്ടു സ്ക്വാഡുകളിലായി നടത്തിയ കുടുംബ
സർവ്വേയിൽ പങ്കെടുത്ത 21 വളണ്ടിയർമാരെ പേരെടുത്ത് കൗൺസിലർ അനുമോദിച്ചു.
വാർഡ് വികസന സമതി അംഗo ഏ.ൽ.ജെയ്ക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ
വാർഡ് വികസനസമതി അംഗം കെ.പി ജോയ്സൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സൗഹൃദ
കുടുംബശി അംഗം മേഴ്സി ഫ്രാൻസീസ് "ഹരിത കേരളം" ഗാനം ആലപിച്ചു.വാർഡ് കൺവീനർ
കെ.വി.സന്തോഷ് സ്വാഗതവും ആശ വർക്കർ ശുഭ മുരളി നന്ദിയും പറഞ്ഞു.
Tuesday, 15 August 2017
Saturday, 22 July 2017
അക്ഷരജ്ഞാനദീപം പുസ്തക പ്രകാശനം
മുണ്ടത്തികോട് രാജഗിരി എൽ.പി.സ്കൂളിലെ പി.ടി.എ.ജനറൽ ബോഡി യോഗവും " അക്ഷരജ്ഞാനദീപം"പുസ്തക പ്രകാശനവും വടക്കാഞ്ചേരി എം.എൽ.എ.അനിൽ അക്കര നിർവ്വഹിച്ചു.സ്ക്കൂൾ അദ്ധ്യാപിക സിസ്റ്റർ.ഹരിത രചിച്ച എൽ.പി.വിഭാഗം കുട്ടികൾക്ക് അക്ഷരം ഉള്ളിൽ ഉറപ്പിക്കാനുള്ള രാജഗിരി സ്കൂളിന്റെ ശ്രമഫലമാണ് കേരളത്തിന് മാതൃകയാക്കാവുന്ന ഈ വർക്ക് പുസ്തകം. കൗൺസിലർ കെ.വി.ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോർപ്പറേറ്റ് മാനേജർ സിസ്റ്റർ.ബല്ലാർമിൻ വിശിഷ്ടാഥിതിയായിരുന്നു. കൗൺസിലർ കെ.അജിത്കുമാർ, എച്ച്.എം.സിസ്റ്റർ.ഹെർമിൻ, സി.എസ്.സുരേഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ടു് ബിഞ്ചു ജേക്കബ്.സി. സ്വാഗതവും, സിസ്റ്റർ.ജപ്ന നന്ദിയും പറഞ്ഞു.
ഞാററുവേല ചന്ത
മുണ്ടത്തികോട് പള്ളിയിൽ ഞാററുവേല ചന്ത തുടങ്ങി.
പള്ളി നിർമ്മാണ ധനശേഖരണാർത്ഥം ഇന്നും നാളെയുമായി ഞാറ്റുവേലചന്തക്ക് തുടക്കമായി.അയ്യങ്കേരി നേഴ്സറിയാണ് തൈകൾ വിതരണത്തിനായ് പള്ളിയിൽ എത്തിച്ചിട്ടുള്ളത്. ഇതിന് മുമ്പ് മതബോധന ഹാൾ നിർമ്മാണവുമായി "ഫുഡ് ഫെസ്റ്റ് ", "വോളിബോൾ ടൂർണമെന്റ് " എന്നിവ നടത്തി പണം സമാഹരിക്കുകയുണ്ടായി.
പള്ളി നിർമ്മാണത്തിന് നാളിതുവരെ കൂലി ചിലവില്ലാതെ തികച്ചും സന്നദ്ധ പ്രവർത്തനമായിട്ടാണ് ഇടവക്കാർ നിർമ്മാണ പ്രവൃത്തി നടത്തിയിട്ടുള്ളത്. ഇടവക്കാരിൽനിന്നും, ജനങ്ങളിൽ നിന്നും ഒരു മാസമായി വൃക്ഷതൈകൾക്ക് ഓർഡർ സ്വീകരിച്ചാണ് ഞാറ്റുവേല സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും ഉച്ചക്ക് കഞ്ഞി സൗജന്യമായി ചന്ത സന്ദർശിക്കുന്നവർക്ക് ഒരുക്കിയിട്ടുണ്ടു്. വികാരി ഫാ. റാഫി തട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ കെ.വി.ജോസ് കടപ്ലാവ് തൈ പള്ളി നിർമ്മാണ കമ്മറ്റി കൺവീനർ ജോർജ്ജ് മാളിയേക്കലിന് കൊടുത്തുകൊണ്ടു് ചന്ത ഉദ്ഘാടനം ചെയ്തു.സി.ജെ. ബൈജു സ്വാഗതവും, അലക്സ് അയ്യങ്കേരി നന്ദിയും പറഞ്ഞു.
Wednesday, 21 June 2017
ശുചിത്വ ഹർത്താൽ
മുണ്ടത്തി കോട് വില്ലേജിൽ ശുചിത്വ ഹർത്താലിൽ കടകളടച്ച് വ്യാപാരികൾ ശുചിത്വ പ്രവർത്തനത്തിൽ അണിചേർന്നു.
ആര്യംപാടം സെന്റർ. മുണ്ടത്തി കോട് ഹയർ സെക്കണ്ടറി സ്കൂൾ
ഗ്രാമസഭ ഹാൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന 26 ശുചിത്വ സ്ക്വാഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യഥാക്രമം അനൂപ് കിഷോർ [വൈസ് ചെയർമാൻ ]
അനിൽ അക്കര [എം.എൽ. എ. ]
ജയ പ്രീത മോഹൻ [ആരാഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ] എന്നിവർ ഉദ്ഘാടനം ചെയ്തു.
സർവ്വോദയം, മുണ്ടത്തികോട്, ഫയർ & സേഫ്റ്റി സ്കൂളുകളിലെ എൻ.എസ്.എസ്.വളണ്ടിയർമാർ ,ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ - അയൽസഭ പ്രവർത്തകൾ, വ്യാപാരികൾ തുടങ്ങി ജനകീയ പങ്കാളിത്തം കൊണ്ടു് ശുചിത്വ ഹർത്താൽ ശ്രദ്ധേയമായി.
മുണ്ടത്തികോട്, ആര്യാപാടം സെൻററുകളിലെ കാന വൃത്തിയാക്കൽ , വീടുകളിൽ ബോധവലക്കരണം, കക്കൂസ് പൈപ്പിൽ വലകെട്ടൽ, കൊതുക് കൂത്താടികളെ നശിപ്പിക്കൽ തുടങ്ങിയവ 750 വീടുകളിൽ രണ്ട് മണിക്കൂർ സമയം കൊണ്ട് 196 പേർ പങ്കെടുത്തു കൊണ്ട് നടത്തി. കൗൺസിലർമാരായ കെ.വി. ജോസ്, സ്മിത അജിത് കുമാർ, രുഗ്മണി, കെ.അജിത്കുമാർ, നിഷ സുനിൽ കുമാർ, പി.ഉണ്ണികൃഷ്ണൻ, ജെ.എച്ച്. ഐ. സൂരജ് വിജയൻ എന്നിവർ നേതൃത്വം നല്കി.
ആര്യംപാടം സെന്റർ. മുണ്ടത്തി കോട് ഹയർ സെക്കണ്ടറി സ്കൂൾ
ഗ്രാമസഭ ഹാൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന 26 ശുചിത്വ സ്ക്വാഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യഥാക്രമം അനൂപ് കിഷോർ [വൈസ് ചെയർമാൻ ]
അനിൽ അക്കര [എം.എൽ. എ. ]
ജയ പ്രീത മോഹൻ [ആരാഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ] എന്നിവർ ഉദ്ഘാടനം ചെയ്തു.
സർവ്വോദയം, മുണ്ടത്തികോട്, ഫയർ & സേഫ്റ്റി സ്കൂളുകളിലെ എൻ.എസ്.എസ്.വളണ്ടിയർമാർ ,ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ - അയൽസഭ പ്രവർത്തകൾ, വ്യാപാരികൾ തുടങ്ങി ജനകീയ പങ്കാളിത്തം കൊണ്ടു് ശുചിത്വ ഹർത്താൽ ശ്രദ്ധേയമായി.
മുണ്ടത്തികോട്, ആര്യാപാടം സെൻററുകളിലെ കാന വൃത്തിയാക്കൽ , വീടുകളിൽ ബോധവലക്കരണം, കക്കൂസ് പൈപ്പിൽ വലകെട്ടൽ, കൊതുക് കൂത്താടികളെ നശിപ്പിക്കൽ തുടങ്ങിയവ 750 വീടുകളിൽ രണ്ട് മണിക്കൂർ സമയം കൊണ്ട് 196 പേർ പങ്കെടുത്തു കൊണ്ട് നടത്തി. കൗൺസിലർമാരായ കെ.വി. ജോസ്, സ്മിത അജിത് കുമാർ, രുഗ്മണി, കെ.അജിത്കുമാർ, നിഷ സുനിൽ കുമാർ, പി.ഉണ്ണികൃഷ്ണൻ, ജെ.എച്ച്. ഐ. സൂരജ് വിജയൻ എന്നിവർ നേതൃത്വം നല്കി.
Monday, 5 June 2017
പരിസ്ഥിതി ദിനാചരണം തണ്ടിലം തുടർ വിദ്യാ കേന്ദ്രം
വേലൂർ ഗ്രാമപഞ്ചായത്തിലെ തണ്ടിലം തുടർ വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തണ്ടിലം ഗ്രമസഭ ഹാളിൽ വെച്ച് പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ നടീലും, വിതരണവും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്.ചെയർപേഴ്സൺ ജെസീന്ത ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് "പരിസ്ഥിതി സംരക്ഷണ"ത്തെ കുറിച്ച് ഉദ്ഘാടകൻ ക്ളാസ് എടുത്തു. സാക്ഷരത പ്രേരക് റെജീന ജോസഫ് സ്വാഗതവും അംഗൻവാടി ടീച്ചർ മിനി. എൻ.എ. നന്ദിയും പറയുകയുണ്ടായി. സാക്ഷരത പഠിതാക്കൾ, കുടുoബശ്രീ പ്രവർത്തകർ, അംഗൻവാടി രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
മുണ്ടത്തികോട് രാജഗിരി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷം
മുണ്ടത്തികോട് രാജഗിരി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷവും വൃക്ഷ തൈ വിതരണോദ്ഘാടനവും 35-ാം വിവിഷൻ കൗൺസിലർ കെ.വി ജോസ് നിർവ്വഹിച്ചു.. ഹെഡ്മിസ്ട്രസ് സി.ഹെർമിൻ, സി. സോജിയ എന്നിവർ സംസാരിച്ചു. പരിസരദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലി കൊടുത്തതിനു ശേഷം മഴകുഴി നിർമ്മാണവും, വൃക്ഷതൈ നടീലും, പൂന്തോട്ട നിർമ്മാണവും നടക്കുകയുണ്ടായി. വൃക്ഷതൈ സൗജന്യമായി നൽകിയത് പൂർവ്വ വിദ്വാർത്ഥിയും അയ്യങ്കേരി നേഴ്സറി ഉടമയും ആയ അലക്സ് അയ്യങ്കേരിയാണ്.
Thursday, 1 June 2017
പ്രവേശനോത്സവം CKC
വടക്കാഞ്ചേരി നഗരസഭ 35-ാം ഡിവിഷൻ ആര്യംപാടം സെന്ററിലെ രാജഗിരി സി.കെ.സി.എൽ.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവം 2017. മുണ്ടത്തിക്കോട് രാജഗിരി സി.കെ.സി.എൽ.പി.സ്കൂളിൽ വെച്ച് പ്രവേശനോത്സവം 2017 ജൂണ്‍ ഒന്നിന് കാലത്ത് 9.30 ന് പി .ടി .എ. പ്രസിഡണ്ട് ബിഞ്ചു.സി. ജേക്കബിന്‍റെ അധ്യക്ഷതയില്‍ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കെ .വി ജോസ് ഉദ്ഘാടനംചെയ്തു. പ്രവേശനോത്സവഗാനം അഖിലേഷ് തയ്യൂർ ആലപിക്കുകയുണ്ടായി .ഒന്നാം ക്ലാസില്‍ ചേര്‍ന്ന 98 കുട്ടികള്‍ക്കും പഠനകിറ്റ് വിതരണം ചെയ്തു. സ്കൂൾ അദ്ധ്യാപിക സി.ഷീബ തയ്യാറാക്കി പി.ടി.എ.അച്ചടിച്ച "അക്ഷരജ്ഞാനദീപം" കൗൺസിലർ പ്രകാശനം ചെയ്തു. ഡ്മിസ്ട്രസ് സി.ഹെർമിൻ സ്വാഗതവും, സി. സോജിയ നന്ദിയും പറഞ്ഞു .സ്ക്കുള്‍ ചുമരുകളില്‍ നന്നായി ചിത്രങ്ങള്‍വരച്ചും, ബലൂണ്‍, മാസ്ക് തുടങ്ങിയവ കുട്ടികൾ ധരിച്ചും പ്രവേശനോത്സവം ആകര്‍ഷകമാക്കി.
Subscribe to:
Posts (Atom)