Tuesday, 10 May 2016

മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി

സ: മേരി തോമാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുണ്ടത്തിക്കോട്  ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി 10-05-2016 , വൈകീട്ട് 6 മണിക്ക് മുണ്ടത്തിക്കോട് പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് അര്യാംപാടം സെന്റെറിൽ അവസാനിച്ചു. നൂറു കണക്കിനു പ്രവർത്തകർ അണിനിരന്ന റാലിക്ക് സ: MR ഷാജൻ ,സ: KM മൊയ്ദു , സ: രവി കൊമ്പത്ത് , സ: KV ജോസ് ,സ: P ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നല്കി . കാവിടി , വാദ്യമേളങ്ങൾ ,നാടാൻ കലാ രൂപങ്ങൾ റാലിക്ക് കൊഴുപ്പേകി . സമാപന സമ്മേളനത്തിനു മുൻപായി അരങ്ങേറിയ നാടൻ പാട്ട് ശ്രവണ സുന്ദരമായിരുന്നു . സമാപന സമ്മേളനത്തിൽ  സ: മേരി തോമാസ് , ചെയർ പെർസൺ സ: ശിവ പ്രിയ സന്തോഷ്‌ എന്നിവർ പങ്കെടുത്തു . സമ്മേളനത്തിനിടക്ക് പ്രകൃതി തന്നെ മഴയുടെ രൂപത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞു .

Thursday, 5 May 2016

രാജഗിരി കുടിവെള്ള പദ്ധതി

കൊടും വേനലിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി രാജഗിരി കുടിവെള്ള പദ്ധതി ആരംഭിച്ചു . പദ്ധതിയുടെ  ഉദ്ഘാടനം 05-05-2016 വൈകീട്ട് 4 മണിക്ക് ,മുണ്ടത്തികോട് പള്ളി വികാരി റവ:ഫാ:റാഫി തട്ടിൽ നിർവഹിച്ചു .കൗൻസിലർമാരയ KV ജോസ് ,P  ഉണ്ണികൃഷ്ണൻ ,K അജിത്‌ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

രാജഗിരി കുടുംബ സംഗമം

രാജഗിരി കുടുംബ സംഗമത്തിൽ സുരേഷ് ബാബു മാസ്റ്റെർ സംസാരിക്കുന്നു 

സ: മേരി തോമസ്നു സ്വീകരണം


നിയമ തിരഞ്ഞെടുപ്പിന്റെ ഭാഗമായി LDF സ്ഥാനാർത്ഥി സ: മേരി തോമസ്നു 05-05-2016 വൈകീട്ട് 6 മണിക്ക് രാജഗിരിയിൽ സ്വീകരണം കൊടുത്തു .

Monday, 25 April 2016

കാരകുന്ന് കോളനി കുടുംബ സംഗമം

കാരകുന്ന് കോളനി  കുടുംബ സംഗമം 24-04-16 നു വടക്കാഞ്ചേരി  നഗരസഭ വൈസ് ചെയർമാൻ സ: അനൂപ്‌ കിഷോർ ഉദ്ഘാടനം ചെയ്തു.


Thursday, 14 April 2016

ചെറുകുളം ശുദ്ധീകരണം



വടക്കാഞ്ചേരി നഗര സഭ 35  ഡിവിഷൻ സുരഭി അയൽ സഭയുടെ നേതൃത്വ ത്തിൽ 10-4-16 ന് ചെറുകുളം പായൽ വാരി വൃ ത്തിയാക്കി.   അയൽ സഭ ഭാരവാഹികൾ ,സന്നദ്ധ പ്രവർത്തകർ അടക്കം മുപ്പതോളം പേർ പങ്കെടുത്തു .

C S Murali Babu Memorial Trust(Muralika): ഗ്രാമകം നാടക കളരി ,വേലൂര്‍

C S Murali Babu Memorial Trust(Muralika): ഗ്രാമകം നാടക കളരി ,വേലൂര്‍: 2016  ഏപ്രില്‍  9 മുതല്‍ വേലൂരിൽ ആരംഭിച്ച    "ഗ്രാമകം" നാടക കളരിയിൽ  
11 -4 - 16  ന്   സി .എസ്. മുരളീബാബു  അനുസ്മരണം കെ.വി. ജോസ് നടത്തി .
തുടർന്ന്  ക്ലാവർ റാണി  എന്ന നാടകം ഉണ്ടായീ .  ഗ്രാമകം നാടക കളരി  13 ന് 
അവസാനിച്ചു .