സർവ്വശുദ്ധി '' നടപ്പിലാക്കാൻ 35-)o ഡിവിഷനിലെ എല്ലാ "അയൽ സഭക" ളും രൂപീകരിച്ച് കൗൺസിലർ കെ.വി. ജോസ് വടക്കാഞ്ചേരി നഗരസഭക്ക് മാതൃകയായി.വടക്കാഞ്ചേരി നഗരസഭയിലെ 35ാം ഡിവിഷനിലെ (ആര്യംപാടം സെന്റർ) 5 അയൽ സഭകൾ രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്, വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് ബസന്ത് ലാൽ, PSC ബാങ്ക് പ്രസിഡണ്ടു് M.R. ഷാജൻ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്വക്ഷൻ സോമനാരായണൻ, കൗൺസിലർ P. ഉണ്ണികൃഷ്ണൻ എന്നിവർ യഥാക്രമം സുരഭി, രാജഗിരി, ആര്യംപാടം, അരവൂർ, മെയിൻ റോഡ് എന്നീ അയൽ സഭകൾ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ K. V. ജോസ് എല്ലാ അയൽ സഭയിലും അദ്ധ്യക്ഷനായി.വിശിഷ്ട അഥിതികളായി വൈസ് ചെയർമാൻ അനൂപ് കിഷോർ, കൗൺസിലർമാരായ പ്രിൻസ് ചിറയത്ത്, അരവിന്ദാക്ഷൻ, മധു അമ്പലപുരം, C.S.സുcരഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. K. V. സcന്താഷ്, ശങ്കരൻ .P. K., ജെയ്ക്കബ്.A. L., ജോയ്സൺ.K.P., ഷജീഷ്, E.P.ജയപ്രകാശ്, സൗദാമിനി വിജയൻ, ചന്ദ്രൻ.P.R. എന്നിവർ നേതൃത്വം നല്കി. എല്ലാ അയൽ സഭകളിലും "സർവ്വ ശുദ്ധി" പദ്ധതി നടപ്പിലാക്കാൻ സന്നദ്ധമാണെന്ന പ്രമേയം ഐകകണ്ഠേന പാസ്സാക്കി.
യോഗത്തിൽ വെച്ച് അയൽ സഭ പ്രസിഡണ്ട് - സെക്രട്ടറിമാരായി യഥാക്രമം 1 )P.S. മനോജ് കുമാർ, ഗിരിജ ശക്തീധരൻ, - 2) K.P.ജോയ്, ഫിലോമിന തോമാസ്, _ 3) പുഷ്പ സുനിൽ, P. A. മോഹനൻ, _ 4) സുനിൽ കുമാർ, രമ ജനാർദ്ദനൻ - 5 )ശുഭ മുരളി, M.G.റോയി എന്നിവർ ഭാരവാഹികളായി. വാർഡ് കമ്മറ്റി രൂപീകരിക്കുന്നതിന് ഒരു അയൽ സഭയിൽ നിന്ന് പ്രസിഡണ്ടും സെക്രട്ടറിയും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, കലാകായിക സാംസ്കാരിക സന്നദ്ധ പ്രവർത്തകർ, സാങ്കേതിക വിദഗ്ദർ തുടങ്ങി 25 ൽ കവിയാത്ത അംഗങ്ങളെ ഉൾപ്പെടുത്തി തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഒരു അയൽ സഭയിൽ നിന്ന് 10 സന്നദ്ധ പ്രവർത്തകർക്ക് "സർവ്വശുദ്ധി"ശിൽപശാലയിൻ പരിശീലനം കൊടുത്ത് വീടിനും ഡിവിഷനും വ്യത്തി വരുത്തും.


No comments:
Post a Comment