നവ കേരള മാർച്ചിന്റെ തിരക്കിനിടയിലും സ: പിണറായി വിജയൻ തൃശൂർ ജില്ലയിലെ അത്താണിയിൽ സ്ഥിതി ചെയുന്ന പോപ്പ് പോൾ മേഴ്സി ഹോം സന്ദർശിക്കാൻ സമയം കണ്ടെത്തി. 31-01-2016 ഞായറാഴ്ച കാലത്ത് 11.00 മണിയോടെ ഹോമിലെത്തുകയും അന്തേവാസികളോട് സമയം ചിലവിടുകയും ചെയ്തു. പോപ്പ് പോൾ മേഴ്സി ഹോമിൽ എത്തിയ പിണറായിയെയും മറ്റു അംഗങ്ങളെയും ഡയറക്ടർ ഫാ:ജോജു ആളൂരും അവിടെ തന്നെയുള്ള അന്തേവാസി കുമാരി. ധന്യയും കൂടി സ്വീകരിച്ചു. "അടുത്ത തവണ എവിടെ നിന്നാണ് മത്സരിക്കുന്നത്?" എന്ന ഒരു അന്തേവാസിയുടെ ചോദ്യം പിണറായിയിലും ചുറ്റും കൂടി നില്ക്കുന്നവരിലും ചിരി ഉളവാക്കി. സന്ദർശന വേളയിൽ എല്ലാവര്ക്കും മധുരം നല്കാനും അദ്ദേഹം മറന്നില്ല. അലത്തൂർ MP സ: P .K ബിജു., K .T ജലീൽ MLA ,സ: K രാധാകൃഷ്ണൻ MLA , സ: M .V ഗോവിന്ദൻ മാസ്റ്റർ ,ജില്ലാ സെക്രട്ടറി സ: A . C മൊയ്ദീൻ , വടക്കാഞ്ചേരി നഗരസഭ വൈസ് . ചെയർമാൻ സ: അനൂപ് കിഷോർ എന്നിവരും സ: പിണറായി വിജയനെ അനുഗമിച്ചിരുന്നു.
കുമാരി . ധന്യ ബൊക്കെ നല്കി സ്വീകരിക്കുന്നു
സ: പിണറായി വിജയൻ അന്തേവാസികൾക്ക് മധുരം നല്കുന്നു
സന്ദർശന ഡയറിയിൽ എഴുതുന്ന സ: പിണറായി
മെഡിക്കൽ കോളേജ് പോലീസ് SI അന്തേവാസികൾക്ക് മധുരം നല്കുന്നു
കുമാരി . ധനയുമായി കുശലാന്വേഷണം നടത്തുന്ന കൌൺസിലർ KV ജോസ്
No comments:
Post a Comment