വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ ആര്യംപാടം സെന്റർ വാർഡ് സഭ 20-8-16 കാലത്ത് 10 മണിക്ക് രാജഗിരി CKCLP സ്കൂളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.
E.A. രാധാകൃഷ്ണൻ, ഷാജി.k. Lഎന്നിവരെ ചെയർപേഴ്സനും, വൈസ് ചെയർമാനും പൊന്നാട അണിയിച്ച് ആദരിച്ചു.
PG മെഡിസൻ (ഗൈനക്കോളജിയിൽ ) ഉന്നത വിജയം [ ഫസ്റ്റ് ക്ലാസ് ] കരസ്ഥമാക്കിയ Dr. രാജി സൂരജിനെ വാർഡ് സഭ അഭിനന്ദിക്കയും ഡോക്ടറുടെ അസാന്ന്യത്തിൽ ഉപഹാരം വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നതിനും തീരുമാനിച്ചു. K.v.സcന്താഷ് കൺവീനറായി 25 അംഗ വാർഡ് വികസന സമിതി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
8 ഗ്രൂപ്പുകളിലായി പദ്ധതി ആസൂത്രണ ചർച്ച നടത്തുകയും നാട്ടിലെ പ്രശ്നങ്ങൾ എഴുതി തയ്യാറാക്കി വാർഡ് കോർഡിനേറ്റർ ശ്രീമതി. ബിഷയെ ഏല്പിക്കുകയുണ്ടായി.
141 പേർ പങ്കെടുത്ത വാർഡ് സഭക്ക് കൗൺസിലർ ജോസ്. K. V സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ
P. ഉണ്ണിക്കഷ്ണൻ, വത്സല പത്മനാഭൻ, മണികണ്ഠൻ.k, ചന്ദ്രമോഹനൻ ,ഹെഡ് ക്ലർക്ക് മനോജ് എന്നിവരും പങ്കെടുക്കുകയുണ്ടായി.




No comments:
Post a Comment