വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ ആര്യംപാടം സെന്റർ വാർഡ് സഭ 20-8-16 കാലത്ത് 10 മണിക്ക് രാജഗിരി CKCLP സ്കൂളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ M.R. അനൂപ്കിഷോർ പദ്ധതി ആസൂത്രണ നയസമീപന രേഖ അവതരിപ്പിച്ചു. നഗരസഭ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ആദരിച്ച സമ്മിശ്ര കർഷകൻ, യുവകർഷകൻ അവാർഡ് ജേതാക്കളായ
E.A. രാധാകൃഷ്ണൻ, ഷാജി.k. Lഎന്നിവരെ ചെയർപേഴ്സനും, വൈസ് ചെയർമാനും പൊന്നാട അണിയിച്ച് ആദരിച്ചു.
PG മെഡിസൻ (ഗൈനക്കോളജിയിൽ ) ഉന്നത വിജയം [ ഫസ്റ്റ് ക്ലാസ് ] കരസ്ഥമാക്കിയ Dr. രാജി സൂരജിനെ വാർഡ് സഭ അഭിനന്ദിക്കയും ഡോക്ടറുടെ അസാന്ന്യത്തിൽ ഉപഹാരം വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നതിനും തീരുമാനിച്ചു. K.v.സcന്താഷ് കൺവീനറായി 25 അംഗ വാർഡ് വികസന സമിതി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
8 ഗ്രൂപ്പുകളിലായി പദ്ധതി ആസൂത്രണ ചർച്ച നടത്തുകയും നാട്ടിലെ പ്രശ്നങ്ങൾ എഴുതി തയ്യാറാക്കി വാർഡ് കോർഡിനേറ്റർ ശ്രീമതി. ബിഷയെ ഏല്പിക്കുകയുണ്ടായി.
141 പേർ പങ്കെടുത്ത വാർഡ് സഭക്ക് കൗൺസിലർ ജോസ്. K. V സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ
P. ഉണ്ണിക്കഷ്ണൻ, വത്സല പത്മനാഭൻ, മണികണ്ഠൻ.k, ചന്ദ്രമോഹനൻ ,ഹെഡ് ക്ലർക്ക് മനോജ് എന്നിവരും പങ്കെടുക്കുകയുണ്ടായി.




ആശംസകള്‍
ReplyDelete