Tuesday, 15 August 2017

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം

വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 35 ആര്യംപാടം സെന്റർ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഹരിത മിഷന്റെ ഭാഗമായ "മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം " എന്ന കാമ്പയിൻ സ്വാതന്ത്ര്യ ദിന പതാക രാജഗിരി സെന്ററിൽ ഉയർത്തി കൊണ്ടു് കാലത്ത് 7 മണിക്ക് ആരംഭിച്ചു. ശുചിത്വ സംഗമവും പ്രതിജ്ഞയും ഉച്ചക്ക് 3 മണിക്കും നടന്നു. ഗൃഹസന്ദർശനത്തിൽ നിന്ന് ലഭിച്ച അവസ്ഥ റിപ്പോർട്ട് കൗൺസിലർ കെ.വി. ജോസ് അവതരിപ്പിച്ചു. എട്ടു സ്ക്വാഡുകളിലായി  നടത്തിയ കുടുംബ സർവ്വേയിൽ പങ്കെടുത്ത 21 വളണ്ടിയർമാരെ പേരെടുത്ത് കൗൺസിലർ അനുമോദിച്ചു. വാർഡ് വികസന സമതി അംഗo ഏ.ൽ.ജെയ്ക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ വാർഡ് വികസനസമതി അംഗം കെ.പി ജോയ്സൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സൗഹൃദ കുടുംബശി അംഗം മേഴ്സി ഫ്രാൻസീസ് "ഹരിത കേരളം" ഗാനം ആലപിച്ചു.വാർഡ് കൺവീനർ കെ.വി.സന്തോഷ് സ്വാഗതവും ആശ വർക്കർ ശുഭ മുരളി നന്ദിയും പറഞ്ഞു.

Saturday, 22 July 2017

അക്ഷരജ്ഞാനദീപം പുസ്തക പ്രകാശനം

മുണ്ടത്തികോട് രാജഗിരി എൽ.പി.സ്കൂളിലെ പി.ടി.എ.ജനറൽ ബോഡി യോഗവും " അക്ഷരജ്ഞാനദീപം"പുസ്തക പ്രകാശനവും വടക്കാഞ്ചേരി എം.എൽ.എ.അനിൽ അക്കര നിർവ്വഹിച്ചു.സ്ക്കൂൾ അദ്ധ്യാപിക സിസ്റ്റർ.ഹരിത രചിച്ച എൽ.പി.വിഭാഗം കുട്ടികൾക്ക് അക്ഷരം ഉള്ളിൽ ഉറപ്പിക്കാനുള്ള രാജഗിരി സ്കൂളിന്റെ ശ്രമഫലമാണ് കേരളത്തിന് മാതൃകയാക്കാവുന്ന ഈ വർക്ക് പുസ്തകം. കൗൺസിലർ കെ.വി.ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോർപ്പറേറ്റ് മാനേജർ സിസ്റ്റർ.ബല്ലാർമിൻ വിശിഷ്ടാഥിതിയായിരുന്നു. കൗൺസിലർ കെ.അജിത്കുമാർ, എച്ച്.എം.സിസ്റ്റർ.ഹെർമിൻ, സി.എസ്.സുരേഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ടു് ബിഞ്ചു ജേക്കബ്.സി. സ്വാഗതവും, സിസ്റ്റർ.ജപ്ന നന്ദിയും പറഞ്ഞു.

ഞാററുവേല ചന്ത


മുണ്ടത്തികോട് പള്ളിയിൽ ഞാററുവേല ചന്ത തുടങ്ങി.

പള്ളി നിർമ്മാണ ധനശേഖരണാർത്ഥം ഇന്നും നാളെയുമായി ഞാറ്റുവേലചന്തക്ക് തുടക്കമായി.അയ്യങ്കേരി നേഴ്സറിയാണ് തൈകൾ വിതരണത്തിനായ് പള്ളിയിൽ എത്തിച്ചിട്ടുള്ളത്. ഇതിന് മുമ്പ് മതബോധന ഹാൾ നിർമ്മാണവുമായി "ഫുഡ് ഫെസ്റ്റ് ", "വോളിബോൾ ടൂർണമെന്റ് " എന്നിവ നടത്തി പണം സമാഹരിക്കുകയുണ്ടായി.
പള്ളി നിർമ്മാണത്തിന് നാളിതുവരെ കൂലി ചിലവില്ലാതെ തികച്ചും സന്നദ്ധ പ്രവർത്തനമായിട്ടാണ് ഇടവക്കാർ നിർമ്മാണ പ്രവൃത്തി നടത്തിയിട്ടുള്ളത്. ഇടവക്കാരിൽനിന്നും, ജനങ്ങളിൽ നിന്നും ഒരു മാസമായി വൃക്ഷതൈകൾക്ക് ഓർഡർ സ്വീകരിച്ചാണ് ഞാറ്റുവേല സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയും ഉച്ചക്ക് കഞ്ഞി സൗജന്യമായി ചന്ത സന്ദർശിക്കുന്നവർക്ക് ഒരുക്കിയിട്ടുണ്ടു്. വികാരി ഫാ. റാഫി തട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ കെ.വി.ജോസ്‌ കടപ്ലാവ് തൈ പള്ളി നിർമ്മാണ കമ്മറ്റി കൺവീനർ ജോർജ്ജ് മാളിയേക്കലിന് കൊടുത്തുകൊണ്ടു് ചന്ത ഉദ്ഘാടനം ചെയ്തു.സി.ജെ. ബൈജു സ്വാഗതവും, അലക്സ് അയ്യങ്കേരി നന്ദിയും പറഞ്ഞു.

Wednesday, 21 June 2017

ശുചിത്വ ഹർത്താൽ

മുണ്ടത്തി കോട് വില്ലേജിൽ ശുചിത്വ ഹർത്താലിൽ കടകളടച്ച് വ്യാപാരികൾ ശുചിത്വ പ്രവർത്തനത്തിൽ അണിചേർന്നു.

ആര്യംപാടം സെന്റർ. മുണ്ടത്തി കോട് ഹയർ സെക്കണ്ടറി സ്കൂൾ
ഗ്രാമസഭ ഹാൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന 26 ശുചിത്വ സ്ക്വാഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം യഥാക്രമം അനൂപ് കിഷോർ [വൈസ് ചെയർമാൻ ]
അനിൽ അക്കര [എം.എൽ. എ. ]
ജയ പ്രീത മോഹൻ [ആരാഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ] എന്നിവർ ഉദ്ഘാടനം ചെയ്തു.
സർവ്വോദയം, മുണ്ടത്തികോട്, ഫയർ & സേഫ്റ്റി സ്കൂളുകളിലെ എൻ.എസ്.എസ്.വളണ്ടിയർമാർ ,ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ - അയൽസഭ പ്രവർത്തകൾ, വ്യാപാരികൾ തുടങ്ങി ജനകീയ പങ്കാളിത്തം കൊണ്ടു് ശുചിത്വ ഹർത്താൽ ശ്രദ്ധേയമായി.
മുണ്ടത്തികോട്, ആര്യാപാടം സെൻററുകളിലെ കാന വൃത്തിയാക്കൽ , വീടുകളിൽ ബോധവലക്കരണം, കക്കൂസ് പൈപ്പിൽ വലകെട്ടൽ, കൊതുക് കൂത്താടികളെ നശിപ്പിക്കൽ തുടങ്ങിയവ 750 വീടുകളിൽ രണ്ട് മണിക്കൂർ സമയം കൊണ്ട് 196 പേർ പങ്കെടുത്തു കൊണ്ട് നടത്തി. കൗൺസിലർമാരായ കെ.വി. ജോസ്, സ്മിത അജിത് കുമാർ, രുഗ്മണി, കെ.അജിത്കുമാർ, നിഷ സുനിൽ കുമാർ, പി.ഉണ്ണികൃഷ്ണൻ, ജെ.എച്ച്. ഐ. സൂരജ് വിജയൻ എന്നിവർ നേതൃത്വം നല്കി.

Monday, 5 June 2017

പരിസ്ഥിതി ദിനാചരണം തണ്ടിലം തുടർ വിദ്യാ കേന്ദ്രം

വേലൂർ ഗ്രാമപഞ്ചായത്തിലെ തണ്ടിലം തുടർ വിദ്യാ  കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തണ്ടിലം ഗ്രമസഭ ഹാളിൽ വെച്ച് പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ നടീലും, വിതരണവും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്.ചെയർപേഴ്സൺ ജെസീന്ത ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് "പരിസ്ഥിതി സംരക്ഷണ"ത്തെ കുറിച്ച് ഉദ്ഘാടകൻ ക്ളാസ് എടുത്തു. സാക്ഷരത പ്രേരക് റെജീന ജോസഫ് സ്വാഗതവും അംഗൻവാടി ടീച്ചർ മിനി. എൻ.എ. നന്ദിയും പറയുകയുണ്ടായി. സാക്ഷരത പഠിതാക്കൾ, കുടുoബശ്രീ പ്രവർത്തകർ, അംഗൻവാടി രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മുണ്ടത്തികോട് രാജഗിരി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷം

മുണ്ടത്തികോട് രാജഗിരി സ്കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷവും വൃക്ഷ തൈ വിതരണോദ്ഘാടനവും 35-ാം വിവിഷൻ കൗൺസിലർ കെ.വി ജോസ് നിർവ്വഹിച്ചു.. ഹെഡ്മിസ്ട്രസ് സി.ഹെർമിൻ, സി. സോജിയ എന്നിവർ സംസാരിച്ചു. പരിസരദിന പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലി കൊടുത്തതിനു ശേഷം മഴകുഴി നിർമ്മാണവും, വൃക്ഷതൈ നടീലും, പൂന്തോട്ട നിർമ്മാണവും നടക്കുകയുണ്ടായി. വൃക്ഷതൈ സൗജന്യമായി നൽകിയത് പൂർവ്വ വിദ്വാർത്ഥിയും അയ്യങ്കേരി നേഴ്സറി ഉടമയും ആയ അലക്സ് അയ്യങ്കേരിയാണ്.

Thursday, 1 June 2017

പ്രവേശനോത്സവം CKC

വടക്കാഞ്ചേരി നഗരസഭ 35-ാം ഡിവിഷൻ ആര്യംപാടം സെന്ററിലെ രാജഗിരി സി.കെ.സി.എൽ.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവം 2017. മുണ്ടത്തിക്കോട് രാജഗിരി സി.കെ.സി.എൽ.പി.സ്കൂളിൽ വെച്ച് പ്രവേശനോത്സവം 2017 ജൂണ്‍ ഒന്നിന് കാലത്ത് 9.30 ന് പി .ടി .എ. പ്രസിഡണ്ട് ബിഞ്ചു.സി. ജേക്കബിന്‍റെ അധ്യക്ഷതയില്‍ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കെ .വി ജോസ് ഉദ്ഘാടനംചെയ്തു. പ്രവേശനോത്സവഗാനം അഖിലേഷ് തയ്യൂർ ആലപിക്കുകയുണ്ടായി .ഒന്നാം ക്ലാസില്‍ ചേര്‍ന്ന 98 കുട്ടികള്‍ക്കും പഠനകിറ്റ്‌ വിതരണം ചെയ്തു. സ്കൂൾ അദ്ധ്യാപിക സി.ഷീബ തയ്യാറാക്കി പി.ടി.എ.അച്ചടിച്ച "അക്ഷരജ്ഞാനദീപം" കൗൺസിലർ പ്രകാശനം ചെയ്തു. ഡ്മിസ്ട്രസ് സി.ഹെർമിൻ സ്വാഗതവും, സി. സോജിയ നന്ദിയും പറഞ്ഞു .സ്ക്കുള്‍ ചുമരുകളില്‍ നന്നായി ചിത്രങ്ങള്‍വരച്ചും, ബലൂണ്‍, മാസ്ക് തുടങ്ങിയവ കുട്ടികൾ ധരിച്ചും പ്രവേശനോത്സവം ആകര്‍ഷകമാക്കി.

Monday, 29 May 2017

അംഗൻവാടി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം

വടക്കാഞ്ചേരി നഗരസഭയിലെ നമ്പർ 169 ആര്യംപാടം നാട്ടുകൂട്ടം അംഗൻവാടിയിൽ പഠനം പൂർത്തിയാക്കിയ  മാസ്റ്റർ അജയ് കൃഷ്ണ.പി.എസ് നു് കൗൺസിലർ കെ.വി. ജോസ് സർട്ടിഫിക്കറ്റ്  കൊടുത്തുകൊണ്ട് വിതരണോദ്ഘാടനം ചെയ്തു. ഇക്കൊല്ലം ഇടതുപക്ഷ സർക്കാർ ആദ്യമായാണ് ശിശുക്ഷേമ സാമൂഹ്യ വകുപ്പും തദ്ദേശസ്വയംഭരണകൂടവും സംയുക്തമായി അoഗൻവാടി കുട്ടികൾക്ക്‌ സർട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും നലകുന്നത്.17 കുട്ടികളാണ് പഠനം പൂർത്തിയായി ഈ അoഗൻവാടിയിൽ നിന്ന് സ്കൂളിലേക്ക് പോകുന്നത്. കുട്ടികളുടെ രക്ഷിതാക്കൾ വെൽഫയർ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വെൽഫയർ അംഗം ഹിമ രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അംഗൻവാടി ടീച്ചർ വിജയലക്ഷ്മി.കെ.എൻ.സ്വാഗതവും ഹെൽപ്പർ ശൈലജ.എം.പി. നന്ദിയും പറയുകയുണ്ടായി. സർട്ടിഫിക്കറ്റ് വിതരണത്തിനു ശേഷം കുട്ടികളുടെ കലാപരിപാടികളും  ഗ്രൂപ്പ് ഫോട്ടോ എടുക്കലും ചായസൽക്കാരവും ഉണ്ടായിരുന്നു.

Monday, 15 May 2017

മഴക്കാലപൂർവ്വ ശുചിത്വ കാമ്പയിൻ

വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ വാർഡ് വികസന സമിതിയുടെയും അയൽ സഭകളുടെയും,സാനിറ്റേഷൻ കമ്മിറ്റയുടെയും, കുടുംബശ്രീ ADS സംഘാംഗങ്ങളുടെയും നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചിത്വ കാമ്പയിൻ രാജഗിരി L.P സ്കൂളിൽ കൗൺസിലർ K. V. ജോസിന്റെ അദ്ധ്യക്ഷതയിൽ മുണ്ടത്തികോട് പള്ളി വികാരി റവ.ഫാ. റാഫി തട്ടിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷനിലെ SSLC വിജയികളെ PSC ബാങ്ക് പ്രസിഡണ്ട് M.R. ഷാജൻ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യകയുമുണ്ടായി. മഴക്കാലപൂർവ്വ ശുചിത്വത്തെ കാറച്ച് J.H.I. സൂരജ് വിശദീകരിക്കുകയും P.K. ശങ്കരൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു.A. L. ജെയ്ക്കബ് സ്വാഗതവും K. P. ജോയ്സൺ നന്ദിയും പറയുകയുണ്ടായി.

തുടർന്ന് 5 അയൽ സഭകളുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമായി വീടു് സന്ദർശനം നടത്തി ലഘുലേഖ വിതരണവും ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ശാന്ത സുരേഷ്, ബിന്ദു സെബാസ്റ്യൻ, ജിൻസി ജോയ് സൺ, ഷാജി T.S, ശുഭമുരളി എന്നിവർ സക്വാഡുകൾക്ക് നേതൃത്വം നല്കി.

S SLC പാസ്സായവർ
1. അഗസ്റ്റിൻ ജോയ്സൺ.K
2. അനുപമ പരമേശ്വരൻ
3. ടോജോ ജോസ്
4. സനിൽ സുന്ദരൻ
5. ഷാഫിയ. P.S
6. ശ്രീജിത് ചന്ദ്രൻ
7. ശ്രാവൺ. T.ബാബു
8. മേഘ ഗിരീഷ്
9. നിമ്മി ജോയ്
10. അജിത്.T.C

Tuesday, 24 January 2017


മുണ്ടത്തിക്കോട് സി.കെ.സി .എൽ .പി .സ്കൂളിൽ മുത്തച്ഛനും മുത്തശ്ശിയും പിന്നെ ഞാനും എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.തലമുറകളുടെ ചേർച്ചക്ക് ഒരു ദിനം എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ സ്നേഹാദരണം, കളിയും കാര്യവും, കഥകളതി സാദരം ,സ്നേഹ യോഗ, നന്മ വെളിച്ചം തുടങ്ങിയ പരിപാടികളിലൂടെ പ്രോഗ്രാം വേറിട്ടാനുഭവമായി.... വടക്കാഞ്ചേരി നഗരസഭ അധ്യക്ഷ ശ്രീമതി ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.ആലത്തൂർ MP P.K. ബിജു സംഗമം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പന്മാരായ K V ജോസ്‌ , ചന്ദ്രമോഹനൻ എന്നിവർ ആശംസകൾ നേർന്നു. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് M R ഷാജൻ ഉപഹാര സമർപ്പണം നടത്തി. ക്രിസ്തുരാജ ദൈവാലയം വികാരി റവ.ഫാ. റാഫി തട്ടിൽ അനുഗ്രഹ സന്ദേശം നൽകി. കൊച്ചി തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രം റീജിയണൽ എഡ്യുക്കേറ്റർ കെ.ജെ ടെസ്സി, കണ്ണൻ മാസ്റ്റർ , ഷാജിത മുസ്തഫ, സിസ്റ്റർ ജിസ് തെരേസ് ,ഫ്രാൻസീസ് അസീസി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിഡണ്ട് ബിഞ്ചു ജേക്കബ് .സി സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് സി.ഹെർമിൻ നന്ദിയും പറഞ്ഞു .ഗന്ധർവ്വസംഗീതം ഫെയിം അജിത്ത് കൈലാസ് നയിച്ച സംഗീത പരിപാടി ഏവരേയും അകർഷിച്ചു.



Friday, 4 November 2016

CPI(M) ജാഥ സ്വീകരണത്തിന് ലഭിച്ച ഷാളും, തോർത്തും അനാഥർക്ക് കൈമാറി.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ആർ.എസ്.എസ് അക്രമങ്ങൾക്കും വർഗ്ഗീയതക്കുമെതിരായി സി.പി.ഐ [ എം] നടത്തിയ വടക്കൻ മേഖല ജാഥക്ക് സ്വീകരണമായി ലഭിച്ചു ഷാളുകളും, തോർത്തുകളും മുണ്ടത്തിക്കോട് സ്നേഹാലയത്തിനും, അമ്പലപുരം പോപ്പ് പോൾ മേഴ്സി ഹോമിനും ജാഥ ക്യാപ്റ്റനും സി.പി.ഐ [ എം] സംസ്ഥാന കമ്മറ്റി അംഗവുമായ എൻ.ആർ.ബാലനും, മാനേജരും സി.പി.ഐ [ എം] ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സേവ്യർ ചിറ്റിലപ്പിള്ളിയും ചേർന്ന് സ്നേഹാലയം ആന്റണിക്കും പോപ്പ് പോൾ മദർ സുപ്പീരിയറിനും  കൈമാറി.
തദവസരത്തിൽ സി.പി.ഐ [എം] നേതാക്കളായ പി.മോഹൻദാസ്, എം.ആർ.ഷാജൻ, ജോസ്.കെ.വി, ജോയ്സൺ.കെ.പി, സനീഷ്.പി.ജി, സന്താഷ്.കെ.വി, പുഷ്ക്കരൻ എന്നിവർ സന്നിഹിതരായിരുന്നു.

Friday, 28 October 2016

ഒക്ടോബർ 28 ദേശീയ ആയുർവേദ ദിനം

വടക്കാഞ്ചേരി നഗരസഭയിലെ ആര്യംപാടം ആയുർവേദ ഡിസ്പൻസറിയിൽ ഔഷധസസ്യങ്ങൾ നട്ടു കൊണ്ടും രോഗികൾക്ക് ഔഷധ സസ്യങ്ങൾ വീട്ടിൽ വെച്ചു വളർത്തുന്നതിന് വിതരണം ചെയ്തുo ആയുർവേദ ദിനം ആചരിച്ചു. ആയുർവേദ ഡോക്ടർ. സിൽവിയു നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾ 35 ാം കൗൺസിലർ കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ വിഷയമായ " ആയുർവേദ ഫോർ പ്രിവൻഷൻ ആന്റ് കൺട്രോൾ ഓഫ് ഡയബറ്റ്സ് " എന്നതിന്റെ അടിസ്ഥാനത്തിൽ ചിറ്റാമൃത്, മഞ്ഞൾ, നെല്ലി, കഞ്ഞി കൂർക്ക, ഒറ്റയില എന്നിവയാണ് വിതരണം ചെയ്യുകയും നടുകയും ചെയ്തത്.

Sunday, 9 October 2016

പരിസരശുചീകരണം

ഡിവിഷൻ 35 ആര്യംപാടം സെന്റർ വാർഡ് വികസന സമിതിയുടെയും ആരാഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ ആര്യംപാടം, SNസുരഭി, രാജഗിരി, അരവൂർ അയൽ സഭ പ്രദേശങ്ങളിൽ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പരിസരശുചീകരണo തുടങ്ങി.
ഡിവിഷൻ പരിധിയിലെ വൃത്തിയുളള തെരുവോരങ്ങൾ , മൺസൂൺ മഴക്കാലത്തിന് ശേഷം വീണ്ടും കാടുംപടലും പടർന്ന്കയറി , അതിനിടയിലേക്ക് ആളുകള്‍ വലിച്ചെറിഞ്ഞ മാലിന്യം പേറി വൃത്തികേടായിരിക്കുന്നു! പ്രദേശവാസികളെല്ലാവരും ഒത്ത്ചേർന്ന് ഒറ്റക്കെട്ടായി പരിസരശുചീകരണം നടത്തുകയാണ്.
ശുചീകരണ യജ്ഞത്തിൽ ഭാഗഭാക്കായ എല്ലാവരേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

Wednesday, 5 October 2016

CKC സ്‌കൂൾ സന്ദർശനം

5-10-16 ന് ആലത്തൂർ M. P. ശ്രീ.P.K.ബിജു മുണ്ടത്തികോട് രാജഗിരി LP സ്ക്കൂൾ സന്ദർശിച്ചു.സ്ക്കൂളിലെ ടോയ്ലറ്റ് അപര്യാപ്തത പരിഹരിക്കുന്നതിന് എം.പി.ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചു.
കൗൺസിലർ K.V.ജോസ്, വാർഡ് വികസന സമിതി കൺവീനർ K.V.സന്തോഷ്, PTA പ്രസിഡണ്ടു് ബിൻജു C ജെയ്ക്കബ്, H.M. സിസ്റ്റർ. ഹെർമിൻ എന്നിവർ M. P. യെ സ്വീകരിച്ചു.


Tuesday, 13 September 2016

സ്നേഹാലയത്തിലെ ഓണാഘോഷം

സ്നേഹാലയത്തിലെ ഓണാഘോഷം ബഹു: സഹകരണ - ടൂറിസo വകുപ്പു മന്ത്രി ശ്രീ.ഏ.സി.മൊയ്തീൻ ഉദ്ഘാടനംചെയ്തു. സ്നേഹാലയം, അമ്പലപുരം സെവൻസ്റ്റാർസ്, കുന്നംകുളം സുരഭി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് HIV ബാധിതരുടെ കുടുംബത്തിന് ഓണസദ്യക്കുള്ള സാധനങ്ങൾ, ഓണകോടി, ഓണസദ്യ എന്നിവ നടത്തിയത്. കൗൺസിലർ മധു അമ്പലപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഓണാഘോഷ യോഗത്തിൽ ഫാ. റാഫി തട്ടിൽ, കൗൺസിലർമാരായ K.V.ജോസ്, P. അരവിന്ദാക്ഷൻ, പോലീസ് എസ്.ഐ. ജോയ്, സ്നേഹാലയം ആന്റണി എന്നിവർ സംസാരിച്ചു. തുടർന്ന് ഓണപുടവ, സദ്യവട്ടങ്ങൾ HIV കുടുംബങ്ങൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ഓണസദ്യക്കു ശേഷം സുരഭി കന്നംകുളം അന്തേവാസികൾക്ക് ഒരുക്കിയ ഗാനമേളയും ഉണ്ടായിരുന്നു.

Saturday, 20 August 2016

വാർഡ് സഭ

വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ ആര്യംപാടം സെന്റർ വാർഡ് സഭ 20-8-16 കാലത്ത് 10 മണിക്ക് രാജഗിരി CKCLP സ്കൂളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.

വാർഡ് സഭ

വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ ആര്യംപാടം സെന്റർ വാർഡ് സഭ 20-8-16 കാലത്ത് 10 മണിക്ക് രാജഗിരി CKCLP സ്കൂളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.