വടക്കാഞ്ചേരി നഗരസഭയിലെ ആര്യംപാടം ആയുർവേദ ഡിസ്പൻസറിയിൽ ഔഷധസസ്യങ്ങൾ നട്ടു കൊണ്ടും രോഗികൾക്ക് ഔഷധ സസ്യങ്ങൾ വീട്ടിൽ വെച്ചു വളർത്തുന്നതിന് വിതരണം ചെയ്തുo ആയുർവേദ ദിനം ആചരിച്ചു. ആയുർവേദ ഡോക്ടർ. സിൽവിയു നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾ 35 ാം കൗൺസിലർ കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ വിഷയമായ " ആയുർവേദ ഫോർ പ്രിവൻഷൻ ആന്റ് കൺട്രോൾ ഓഫ് ഡയബറ്റ്സ് " എന്നതിന്റെ അടിസ്ഥാനത്തിൽ ചിറ്റാമൃത്, മഞ്ഞൾ, നെല്ലി, കഞ്ഞി കൂർക്ക, ഒറ്റയില എന്നിവയാണ് വിതരണം ചെയ്യുകയും നടുകയും ചെയ്തത്.
Friday, 28 October 2016
Sunday, 9 October 2016
പരിസരശുചീകരണം
ഡിവിഷൻ 35 ആര്യംപാടം സെന്റർ വാർഡ് വികസന സമിതിയുടെയും ആരാഗ്യ
പ്രവർത്തകരുടെയും നേതൃത്വത്തിൽ ആര്യംപാടം, SNസുരഭി, രാജഗിരി, അരവൂർ അയൽ സഭ
പ്രദേശങ്ങളിൽ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പരിസരശുചീകരണo
തുടങ്ങി.
ഡിവിഷൻ പരിധിയിലെ വൃത്തിയുളള തെരുവോരങ്ങൾ , മൺസൂൺ മഴക്കാലത്തിന് ശേഷം വീണ്ടും കാടുംപടലും പടർന്ന്കയറി , അതിനിടയിലേക്ക് ആളുകള് വലിച്ചെറിഞ്ഞ മാലിന്യം പേറി വൃത്തികേടായിരിക്കുന്നു! പ്രദേശവാസികളെല്ലാവരും ഒത്ത്ചേർന്ന് ഒറ്റക്കെട്ടായി പരിസരശുചീകരണം നടത്തുകയാണ്.

ശുചീകരണ യജ്ഞത്തിൽ ഭാഗഭാക്കായ എല്ലാവരേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
Wednesday, 5 October 2016
CKC സ്കൂൾ സന്ദർശനം
5-10-16 ന് ആലത്തൂർ M. P. ശ്രീ.P.K.ബിജു മുണ്ടത്തികോട് രാജഗിരി LP
സ്ക്കൂൾ സന്ദർശിച്ചു.സ്ക്കൂളിലെ ടോയ്ലറ്റ് അപര്യാപ്തത പരിഹരിക്കുന്നതിന്
എം.പി.ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ അനുവദിച്ചു.
കൗൺസിലർ K.V.ജോസ്, വാർഡ് വികസന സമിതി കൺവീനർ K.V.സന്തോഷ്, PTA പ്രസിഡണ്ടു് ബിൻജു C ജെയ്ക്കബ്, H.M. സിസ്റ്റർ. ഹെർമിൻ എന്നിവർ M. P. യെ സ്വീകരിച്ചു.
കൗൺസിലർ K.V.ജോസ്, വാർഡ് വികസന സമിതി കൺവീനർ K.V.സന്തോഷ്, PTA പ്രസിഡണ്ടു് ബിൻജു C ജെയ്ക്കബ്, H.M. സിസ്റ്റർ. ഹെർമിൻ എന്നിവർ M. P. യെ സ്വീകരിച്ചു.
Tuesday, 13 September 2016
സ്നേഹാലയത്തിലെ ഓണാഘോഷം
സ്നേഹാലയത്തിലെ ഓണാഘോഷം ബഹു: സഹകരണ - ടൂറിസo വകുപ്പു മന്ത്രി ശ്രീ.ഏ.സി.മൊയ്തീൻ ഉദ്ഘാടനംചെയ്തു. സ്നേഹാലയം, അമ്പലപുരം സെവൻസ്റ്റാർസ്, കുന്നംകുളം സുരഭി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് HIV ബാധിതരുടെ കുടുംബത്തിന് ഓണസദ്യക്കുള്ള സാധനങ്ങൾ, ഓണകോടി, ഓണസദ്യ എന്നിവ നടത്തിയത്. കൗൺസിലർ മധു അമ്പലപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഓണാഘോഷ യോഗത്തിൽ ഫാ. റാഫി തട്ടിൽ, കൗൺസിലർമാരായ K.V.ജോസ്, P. അരവിന്ദാക്ഷൻ, പോലീസ് എസ്.ഐ. ജോയ്, സ്നേഹാലയം ആന്റണി എന്നിവർ സംസാരിച്ചു. തുടർന്ന് ഓണപുടവ, സദ്യവട്ടങ്ങൾ HIV കുടുംബങ്ങൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ഓണസദ്യക്കു ശേഷം സുരഭി കന്നംകുളം അന്തേവാസികൾക്ക് ഒരുക്കിയ ഗാനമേളയും ഉണ്ടായിരുന്നു.
Saturday, 20 August 2016
വാർഡ് സഭ
വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ ആര്യംപാടം സെന്റർ വാർഡ് സഭ 20-8-16 കാലത്ത് 10 മണിക്ക് രാജഗിരി CKCLP സ്കൂളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.
വാർഡ് സഭ
വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ ആര്യംപാടം സെന്റർ വാർഡ് സഭ 20-8-16 കാലത്ത് 10 മണിക്ക് രാജഗിരി CKCLP സ്കൂളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.
Monday, 15 August 2016
Subscribe to:
Posts (Atom)