ഏവർക്കും കേരള പിറവി ദിനാശംസകൾ നേരുന്നു .
Saturday, 31 October 2015
വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പ് റാലി
LDF ന്റെ പ്രഥമ വടക്കാഞ്ചേരി നഗരസഭ തിരഞ്ഞെടുപ്പ് റാലി 31-10-2015 നു വൈകീട്ട് 5.30 നു വടക്കാഞ്ചേരി യിൽ നടന്നു. വടക്കാഞ്ചേരിയെ ചുവപ്പണിയിച്ചു കൊണ്ട് ആയിരകണക്കിന് പ്രവർത്തകർ വാദ്യഘോഷങ്ങളുടേയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ അണിനിരന്നു. തിരഞ്ഞെടുപ്പ് റാലിയുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന പൊതു സമ്മേളനം സ: കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ: സി.പി നാരായണൻ,എം.പി ,മുൻ മന്ത്രി സ: കെ.പി.രാജേന്ദ്രൻ ,സ: എ .സി. മൊയ്ദീൻ സ: സേവ്യാർ ചിറ്റിലപ്പിള്ളി എന്നിവര് അഭിവാദ്യം അർപിച്ചു സംസാരിച്ചു.സ: വി.ജെ.ബെന്നി പൊതുയോഗത്തിന് അധ്യക്ഷനായിരുന്നു. CPI(M) തൃശൂർ ജില്ല സെക്രട്ടറി A. C. മൊയ്തീൻ "വികസനപത്രിക" CPI (M) സംസ്ഥാന കമ്മിറ്റി അംഗവും MP യുമായ സ. C. P.
നാരായണന് നൽകി പ്രസിദ്ധീകരണം നിർവ്വഹിച്ചു.
Thursday, 29 October 2015
ജപമാല നിർമാണ മത്സരം
ക്രിസ്തു രാജ ദേവാലയം മുണ്ടത്തിക്കോട് ജപമാല നിർമാണ മത്സരം 25-10-2015 ഞായരാഴ്ച വൈകീട്ട് പള്ളി മൈതാനത്ത് വച്ച് നടന്നു. എട്ടു കുടുംബ യൂണിറ്റുകൾ മത്സരത്തിൽ പങ്കെടുത്തു .വൈവിദ്യമാർന്ന വിവിധ തരത്തിലുള്ള ജപമാലകൾ പ്രദർശനത്തിന് ഉണ്ടായിരുന്നു.വാശിയേറിയ മത്സരസ്ത്തിൽ ക്രിസ്തുരാജ കുടുംബ യൂണിറ്റ് തുടര്ച്ചയായി മൂന്നാംതവണയും വിജയം കരസ്തമാക്കി. ക്രിസ്തുരാജ യൂണിറ്റ് കവുങ്ങിൻ തടിയിൽ നിർമിച്ച "ജപമാല ചൊല്ലുന്ന ജപമാല" വ്യത്യസ്തത ഉള്ളതാകി. വിജയികൾക്ക് ഇടവക വികാരി റെവ.ഫാ.ജോയ്സണ്‍ കൊരേത്ത് ട്രോഫികൾ വിതരണം ചെയ്തു.
ആർട്ടിസാൻസ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചരണം.
വടക്കാഞ്ചേരി നഗരസഭ 35-ാം ഡിവിഷൻ സ്ഥാനാർത്ഥികളായ സ:കെ.വി.ജോസിനെയും, 40-ാം ഡിവിഷൻ
സ്ഥാനാർത്ഥി സ: സന്തോഷിനെയും വിജയിപ്പിക്കുന്നതിനു വേണ്ടി കേരള ആർട്ടിസാൻസ്
യൂണിയൻ (CITU) മുണ്ടത്തിക്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ
25-10-15 ന് നടന്ന പ്രചരണം.
സ: വിജയൻ,സ: അഗസ്റ്റിൻ,സ: ജോണി, സ: മുരളി തുടങ്ങിയ നേതാക്കൾ നേതൃത്വം കൊടുത്തു.
സ: വിജയൻ,സ: അഗസ്റ്റിൻ,സ: ജോണി, സ: മുരളി തുടങ്ങിയ നേതാക്കൾ നേതൃത്വം കൊടുത്തു.
Tuesday, 20 October 2015
കേരള ആർട്ടിസാൻസ് യൂണിയൻ മത്സരിക്കുന്നതിനുള്ള തുക കൈമാറി
കേരള ആർട്ടിസാൻസ് യൂണിയൻ മുണ്ടത്തിക്കോട് പഞ്ചായത്ത് കമ്മറ്റി ആർട്ടിസാൻസ് യൂ ണിയൻ പ്രവത്തകരായ 35-ാം ഡിവിഷനിലെ കെ.വി.ജോസിനും, 40-ാം ഡിവിഷനിലെ
സന്തോഷിനും വടക്കാഞ്ചേരി നഗരസഭയിലേക്ക് മത്സരിക്കുന്നതിനുള്ള തുക ഏരിയ
സെക്രട്ടറി സ.വാസുദേവൻ 18-10-2015 നു നടന്നപഞ്ചായത്ത് കൺവെൻഷനിൽ വെച്ച് കൈമാറി. ഏരിയ കമ്മറ്റി
അംഗങ്ങളായ വിജയൻ, അഗസ്റ്റിൻ, ജോണി എന്നിവർ സംസാരിച്ചു.
Monday, 19 October 2015
Sunday, 18 October 2015
LDF 35-)o ഡിവിഷൻ ആര്യംപാടം സെന്റർ കണ്‍വെൻഷൻ റിപ്പോർട്ട്
35-)o ഡിവിഷൻ ആര്യംപാടം സെന്റർ കണ്‍വെൻഷൻ ഒക്ടോബർ ഞായർ 2.30 PM ന് ആര്യംപാടം സർവോദയം സ്കൂളിൽ നടന്നു . സ. കെ. വി സന്തോഷ് സ്വാഗതം പറഞ്ഞു. സ. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗം മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. എം. ആർ .ഷാജൻ . ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു മാസ്റ്റർ , സ്ഥാനാർഥി സ.കെ.വി.ജോസിനെ സദസ്സിനു പരിചയപെടുത്തി. Dr. പ്രദീപ് മാസ്റ്റർ, സ. ജോയ്.എന്നിവർ അഭിവാദ്യം അര്പ്പിച്ചു സംസാരിച്ചു. തുടർന്നു 35 )൦ ഡിവിഷൻ സ്ഥാനാർഥി സ.കെ.വി ജോസ് മറുപടി പ്രസംഗം നടത്തി. സ.കെ.വി ജോസിന്റെ വിജയത്തിനായുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് രൂപം നല്കുകയും സ.ജോയ്സന്റെ നന്ദി പ്രകടനത്തോടെ കൂടി കണ്‍വെൻഷൻ അവസാനിക്കുകയും ചെയ്തു.
Subscribe to:
Posts (Atom)
