Saturday, 16 July 2016

കര നെൽ കൃഷി

മുണ്ടത്തിക്കോട് കൃഷിഭവൻറ കീഴിലുള്ള  അരവൂർ പ്രദേശത്ത് വടക്കാഞ്ചേരി നഗരസഭ 35 ഡിവിഷനിൽ 15 വർഷമായി തരിശായി  കിടന്നിരുന്ന പുതുരുത്തി അയ്യപ്പത്ത് കിഷോർ കുമാറിന്റെ ഒരു ഏക്കർ പറമ്പിൽ കരനെൽ കൃഷിയുടെ ഭാഗമായി "ജ്യോതി "വിത്ത് കിഷോർ കുമാർ ഇറക്കി ഉദ്ഘാടനം ചെയ്തു. കിഷോർകുമാർ,അകത്തറ കണ്ണനായ്ക്കൽ ഷാജി, ദാസൻ അമ്പലപുരo  എന്നിവരുടെ നേതൃത്വത്തിലുള്ള "കർമ്മ സേനയുടെ" പരിശ്രമഫലമാണ്  ഈ കൂട്ടായ്മ വിജയം കണ്ടത്. വെള്ളം കെട്ടി നിർത്താതെ മഴവെള്ളത്തെ മാത്രം ആശയിച്ചുള്ള കൃഷി രീതിയാണ് കരനെൽ കൃഷി. കൃഷി ഓഫീസർ മനോജ്, അസിസ്റ്റന്റ് ബൈജു എന്നിവർ വിത്തും,മറ്റ് സഹായങ്ങളും നല്കി. 35-ാം ഡിവിഷൻ കൗൺസിലർ കെ.വി.ജോസ്, അത്താണി PSC ബാങ്ക് പ്രസിഡണ്ട് എം.ആർ.ഷാജൻ, നഗരസഭ വൈസ് ചെയർമാൻ അനൂപ് കിഷോർ എന്നിവരുടെ സഹായ സഹകരണങ്ങൾ കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.









No comments:

Post a Comment