Thursday, 14 April 2016

C S Murali Babu Memorial Trust(Muralika): ഗ്രാമകം നാടക കളരി ,വേലൂര്‍

C S Murali Babu Memorial Trust(Muralika): ഗ്രാമകം നാടക കളരി ,വേലൂര്‍: 2016  ഏപ്രില്‍  9 മുതല്‍ വേലൂരിൽ ആരംഭിച്ച    "ഗ്രാമകം" നാടക കളരിയിൽ  
11 -4 - 16  ന്   സി .എസ്. മുരളീബാബു  അനുസ്മരണം കെ.വി. ജോസ് നടത്തി .
തുടർന്ന്  ക്ലാവർ റാണി  എന്ന നാടകം ഉണ്ടായീ .  ഗ്രാമകം നാടക കളരി  13 ന് 
അവസാനിച്ചു .

Saturday, 2 April 2016

സ: മേരി തോമാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

 വടക്കാഞ്ചേരി നിയോജക മണ്ഡലം LDF  സ്ഥാനാർഥി സ: മേരി തോമാസ് 02-04-2016 നു മുണ്ടാത്തികോട് ലോക്കലിൽ ഒന്നാം ഘട്ട പര്യടനം പൂര്ത്തിയാക്കി . വടക്കാഞ്ചേരി യുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്ഥാനര്തിയാണ് സ: മേരി തോമാസ്. തെക്കും കര പഞ്ചായത്ത്‌ പ്രസിടന്റ്റ് ആയിരുന്ന സ: മേരി തോമാസ് നിലവിൽ എരുമപ്പെട്ടി ഡിവിഷൻ  ജിലാ പഞ്ചായത്ത്‌ മെമ്പറും ജനാദിപത്യ മഹിളാ അസോസിയഷൻ സെക്രടറിയായും പ്രവർത്തിച്ചു വരുന്നു 

പുതുരുതി പള്ളി പരിസരത്തിൽ നിന്നും 3 മണിക്ക് ആരംഭിച്ച പര്യടനത്തെ CPI(M ) നേതാക്കളായ രവി കൊമ്പത്ത് , ഷാജാൻ MR , AL ജേക്കബ് (NCP) കൌൺസിലർ മാരായ KV ജോസ് , P ഉണ്ണികൃഷ്ണൻ , മണികണ്ടൻ , വത്സല MK , അഡ്വ. മനോജ്‌ എന്നിവർ അനുഗമിച്ചു . ചാകുട്ടി പീടിക , അങ്കതട്ട് ,അര്യംപാടം ,രാജഗിരി മുണ്ടാത്തികോട് സെന്റെർ അമ്പല നട ,പെരിങ്ങണ്ടൂർ , അരവൂർ എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.

ഇതിനിടയിൽ അന്തരിച്ച നാരായണൻ മാസ്ടരുടെ ഭവനം , രാജഗിരി പാർടി അംഗം EA വിത്സൺ എന്നിവരെ കാണുകയും മുണ്ടാത്തികോട് ക്രിസ്തുരാജ പള്ളി വികാരി റവ.ഫാ.റാഫി തട്ടിലിനെ കണ്ടു അനുഗ്രഹം വാങ്ങുകയും ചെയ്തു .പര്യടനം രാത്രി 8 നു തിരുത്തി പറമ്പിൽ വച്ച് സമാപിക്കുകയും ചെയ്തു.   


Saturday, 12 March 2016

അയൽസഭ രൂപീകരണ വിശദാ0ശങ്ങൾ


35 ഡിവിഷൻ ആര്യാംപാടം സെന്റെർ വാർഡ്‌ മാപ്പ്

അയൽസഭ രൂപീകരണം

സർവ്വശുദ്ധി '' നടപ്പിലാക്കാൻ 35-)o ഡിവിഷനിലെ എല്ലാ "അയൽ സഭക" ളും രൂപീകരിച്ച് കൗൺസിലർ കെ.വി. ജോസ് വടക്കാഞ്ചേരി നഗരസഭക്ക് മാതൃകയായി.വടക്കാഞ്ചേരി നഗരസഭയിലെ 35ാം ഡിവിഷനിലെ (ആര്യംപാടം സെന്റർ) 5 അയൽ സഭകൾ രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്, വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് ബസന്ത് ലാൽ, PSC ബാങ്ക് പ്രസിഡണ്ടു് M.R. ഷാജൻ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്വക്ഷൻ സോമനാരായണൻ, കൗൺസിലർ P. ഉണ്ണികൃഷ്ണൻ എന്നിവർ യഥാക്രമം സുരഭി, രാജഗിരി, ആര്യംപാടം, അരവൂർ, മെയിൻ റോഡ് എന്നീ അയൽ സഭകൾ ഉദ്ഘാടനം ചെയ്തു.

കൗൺസിലർ K. V. ജോസ് എല്ലാ അയൽ സഭയിലും അദ്ധ്യക്ഷനായി.വിശിഷ്ട അഥിതികളായി വൈസ് ചെയർമാൻ അനൂപ് കിഷോർ, കൗൺസിലർമാരായ പ്രിൻസ് ചിറയത്ത്, അരവിന്ദാക്ഷൻ, മധു അമ്പലപുരം, C.S.സുcരഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. K. V. സcന്താഷ്, ശങ്കരൻ .P. K., ജെയ്ക്കബ്.A. L., ജോയ്സൺ.K.P., ഷജീഷ്, E.P.ജയപ്രകാശ്, സൗദാമിനി വിജയൻ, ചന്ദ്രൻ.P.R. എന്നിവർ നേതൃത്വം നല്കി. എല്ലാ അയൽ സഭകളിലും "സർവ്വ ശുദ്ധി" പദ്ധതി നടപ്പിലാക്കാൻ സന്നദ്ധമാണെന്ന പ്രമേയം ഐകകണ്ഠേന പാസ്സാക്കി.

യോഗത്തിൽ വെച്ച് അയൽ സഭ പ്രസിഡണ്ട് - സെക്രട്ടറിമാരായി യഥാക്രമം  1 )P.S. മനോജ് കുമാർ, ഗിരിജ ശക്തീധരൻ, - 2) K.P.ജോയ്, ഫിലോമിന തോമാസ്, _ 3) പുഷ്പ സുനിൽ, P. A. മോഹനൻ, _ 4) സുനിൽ കുമാർ, രമ ജനാർദ്ദനൻ - 5 )ശുഭ മുരളി, M.G.റോയി എന്നിവർ ഭാരവാഹികളായി. വാർഡ് കമ്മറ്റി രൂപീകരിക്കുന്നതിന് ഒരു അയൽ സഭയിൽ നിന്ന് പ്രസിഡണ്ടും സെക്രട്ടറിയും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, കലാകായിക സാംസ്കാരിക സന്നദ്ധ പ്രവർത്തകർ, സാങ്കേതിക വിദഗ്ദർ തുടങ്ങി 25 ൽ കവിയാത്ത അംഗങ്ങളെ ഉൾപ്പെടുത്തി തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഒരു അയൽ സഭയിൽ നിന്ന് 10 സന്നദ്ധ പ്രവർത്തകർക്ക് "സർവ്വശുദ്ധി"ശിൽപശാലയിൻ പരിശീലനം കൊടുത്ത് വീടിനും ഡിവിഷനും വ്യത്തി വരുത്തും.


Saturday, 30 January 2016

സ: പിണറായിയുടെ പോപ്പ് പോൾ മേഴ്സി ഹോം സന്ദർശനം

നവ കേരള മാർച്ചിന്റെ  തിരക്കിനിടയിലും സ: പിണറായി വിജയൻ തൃശൂർ ജില്ലയിലെ അത്താണിയിൽ സ്ഥിതി ചെയുന്ന പോപ്പ് പോൾ മേഴ്സി ഹോം സന്ദർശിക്കാൻ സമയം കണ്ടെത്തി. 31-01-2016 ഞായറാഴ്ച കാലത്ത് 11.00 മണിയോടെ ഹോമിലെത്തുകയും അന്തേവാസികളോട് സമയം ചിലവിടുകയും ചെയ്തു. പോപ്പ് പോൾ മേഴ്സി ഹോമിൽ എത്തിയ പിണറായിയെയും മറ്റു അംഗങ്ങളെയും ഡയറക്ടർ  ഫാ:ജോജു ആളൂരും അവിടെ തന്നെയുള്ള അന്തേവാസി കുമാരി. ധന്യയും കൂടി  സ്വീകരിച്ചു.  "അടുത്ത തവണ എവിടെ നിന്നാണ് മത്സരിക്കുന്നത്?" എന്ന ഒരു അന്തേവാസിയുടെ ചോദ്യം പിണറായിയിലും ചുറ്റും കൂടി നില്ക്കുന്നവരിലും ചിരി ഉളവാക്കി. സന്ദർശന വേളയിൽ എല്ലാവര്ക്കും മധുരം നല്കാനും അദ്ദേഹം മറന്നില്ല. അലത്തൂർ MP സ: P .K ബിജു., K .T  ജലീൽ MLA  ,സ: K രാധാകൃഷ്ണൻ MLA ,  സ: M .V  ഗോവിന്ദൻ മാസ്റ്റർ ,ജില്ലാ സെക്രട്ടറി സ: A . C മൊയ്ദീൻ , വടക്കാഞ്ചേരി നഗരസഭ വൈസ് . ചെയർമാൻ സ: അനൂപ്‌ കിഷോർ എന്നിവരും  സ: പിണറായി വിജയനെ  അനുഗമിച്ചിരുന്നു.

Thursday, 3 December 2015

വടക്കാഞ്ചേരി നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി

വടക്കാഞ്ചേരി നഗരസഭയിൽ വിവിധ  സ്റ്റാന്റിങ്ങ് കമ്മിറ്റികൾ 03-11-2015  നിലവിൽ വന്നു. എല്ലാ വകുപ്പുകളിലും ചെയർമാൻ സ്ഥാനം LDF സ്വന്തമാക്കി .  വിവിധ വകുപ്പുകളും ,അംഗങ്ങളും താഴെ കൊടുക്കുന്നു.