Tuesday, 13 September 2016

സ്നേഹാലയത്തിലെ ഓണാഘോഷം

സ്നേഹാലയത്തിലെ ഓണാഘോഷം ബഹു: സഹകരണ - ടൂറിസo വകുപ്പു മന്ത്രി ശ്രീ.ഏ.സി.മൊയ്തീൻ ഉദ്ഘാടനംചെയ്തു. സ്നേഹാലയം, അമ്പലപുരം സെവൻസ്റ്റാർസ്, കുന്നംകുളം സുരഭി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് HIV ബാധിതരുടെ കുടുംബത്തിന് ഓണസദ്യക്കുള്ള സാധനങ്ങൾ, ഓണകോടി, ഓണസദ്യ എന്നിവ നടത്തിയത്. കൗൺസിലർ മധു അമ്പലപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഓണാഘോഷ യോഗത്തിൽ ഫാ. റാഫി തട്ടിൽ, കൗൺസിലർമാരായ K.V.ജോസ്, P. അരവിന്ദാക്ഷൻ, പോലീസ് എസ്.ഐ. ജോയ്, സ്നേഹാലയം ആന്റണി എന്നിവർ സംസാരിച്ചു. തുടർന്ന് ഓണപുടവ, സദ്യവട്ടങ്ങൾ HIV കുടുംബങ്ങൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ഓണസദ്യക്കു ശേഷം സുരഭി കന്നംകുളം അന്തേവാസികൾക്ക് ഒരുക്കിയ ഗാനമേളയും ഉണ്ടായിരുന്നു.

Saturday, 20 August 2016

വാർഡ് സഭ

വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ ആര്യംപാടം സെന്റർ വാർഡ് സഭ 20-8-16 കാലത്ത് 10 മണിക്ക് രാജഗിരി CKCLP സ്കൂളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.

വാർഡ് സഭ

വടക്കാഞ്ചേരി നഗരസഭ 35 -ാം ഡിവിഷൻ ആര്യംപാടം സെന്റർ വാർഡ് സഭ 20-8-16 കാലത്ത് 10 മണിക്ക് രാജഗിരി CKCLP സ്കൂളിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ശ്രീമതി.ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു.

Saturday, 23 July 2016

ക്രിസ്തുരാജ കുടുംബ യൂണിറ്റ് വാർഷികം

ക്രിസ്തുരാജ കുടുംബ യൂണിറ്റ് വാർഷികം 23-07-2016 നു ഇടവക വികാരി  റെവ. ഫാ. റാഫി തട്ടിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തൃശൂർ അതിരൂപത അവാർഡ് ജേതാവ് ശ്രീ. സ്നേഹാലയം ആന്റണിക്കും , വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ ശ്രീ. കെ.വി ജോസിനും സ്വീകരണം നൽകി.  SSLC ക്കു എല്ലാ വിഷയത്തിലും A + നേടിയ ബിജോയ് സെബാസ്ററ്യൻ കണ്ണനായ്ക്കലിനും  , ഗോഡ്സൺ ഫ്രാൻസിസ് കണ്ണനായ്ക്കലിനും ഉപഹാരങ്ങൾ നൽകി. യോഗത്തിടക്ക് യൂണിറ്റ് അംഗംങ്ങളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.

Tuesday, 19 July 2016

കുടുംബ ശ്രീ ഭാരവാഹികളുടെ യോഗം



P S C ബാങ്ക് കുടുംബ ശ്രീ ഭാരവാഹികളുടെ യോഗം   19-07-16 നു സംഘടിപ്പിച്ചു യോഗം ബാങ്ക് പ്രസിഡന്റ് MR ഷാജൻ  ഉദ്ഘാടനം ചെയ്തു..യോഗത്തിൽ വൈസ് പ്രസിഡണ്ടു് N.A .ജോൺ അദ്ധ്യക്ഷത വഹിച്ചു.സ്വാഗതം ബോർഡ് ഡയറക്ടറും കൗൺസിലറുമായ കെ.വി. ജോസ്, ഡയറക്ടർമാരായ രത്നം ഷാജു, ഉദയൻ എന്നിവർ സംസാരിക്കുകയുണ്ടായി. ജൈവ പച്ചകൃഷി ഓണത്തിന് ഉദ്പാദിക്കുന്നതിനും, എല്ലാ കടുംബശ്രീ അംഗങ്ങൾക്കും ഇൻഷുറൻസ് എടുക്കുന്നതിനും തീരുമാനമെടുക്കുകയുണ്ടായി.

Saturday, 16 July 2016

കര നെൽ കൃഷി

മുണ്ടത്തിക്കോട് കൃഷിഭവൻറ കീഴിലുള്ള  അരവൂർ പ്രദേശത്ത് വടക്കാഞ്ചേരി നഗരസഭ 35 ഡിവിഷനിൽ 15 വർഷമായി തരിശായി  കിടന്നിരുന്ന പുതുരുത്തി അയ്യപ്പത്ത് കിഷോർ കുമാറിന്റെ ഒരു ഏക്കർ പറമ്പിൽ കരനെൽ കൃഷിയുടെ ഭാഗമായി "ജ്യോതി "വിത്ത് കിഷോർ കുമാർ ഇറക്കി ഉദ്ഘാടനം ചെയ്തു. കിഷോർകുമാർ,അകത്തറ കണ്ണനായ്ക്കൽ ഷാജി, ദാസൻ അമ്പലപുരo  എന്നിവരുടെ നേതൃത്വത്തിലുള്ള "കർമ്മ സേനയുടെ" പരിശ്രമഫലമാണ്  ഈ കൂട്ടായ്മ വിജയം കണ്ടത്. വെള്ളം കെട്ടി നിർത്താതെ മഴവെള്ളത്തെ മാത്രം ആശയിച്ചുള്ള കൃഷി രീതിയാണ് കരനെൽ കൃഷി. കൃഷി ഓഫീസർ മനോജ്, അസിസ്റ്റന്റ് ബൈജു എന്നിവർ വിത്തും,മറ്റ് സഹായങ്ങളും നല്കി. 35-ാം ഡിവിഷൻ കൗൺസിലർ കെ.വി.ജോസ്, അത്താണി PSC ബാങ്ക് പ്രസിഡണ്ട് എം.ആർ.ഷാജൻ, നഗരസഭ വൈസ് ചെയർമാൻ അനൂപ് കിഷോർ എന്നിവരുടെ സഹായ സഹകരണങ്ങൾ കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.